വിമാനത്താവളങ്ങളിൽ വരുന്നു ബയോമെട്രിക് സംവിധാനം

വിമാനത്താവളങ്ങിൽ ബയോമെട്രിക് സംവിധാനം ഏർപ്പെടുത്താൻ ഒരുങ്ങി വ്യോമയാന മന്ത്രാലയം. വിമാനത്തിൽ കയറുന്നതുൾപ്പെടെയുള്ള ആവശ്യങ്ങൾക്കായി ഈ സംവിധാനം ഉപയോഗപ്പെടുത്താനാണ് തീരുമാനം. ആഭ്യന്തര വിമാന സർവ്വീസുകൾക്കാണ് ആദ്യഘട്ടത്തിൽ ബയോമെട്രിക് സംവിധാനം ഏർപ്പെടുത്തുക.
ഹൈദരാബാദ് വിമാനത്താവളത്തിൽ ഈ സംവിധാനം ഉപയോഗിക്കുകയും പ്രവർത്തനം വിജയകരമാവുകയും ചെയ്ത സാഹചര്യത്തിലാണ് പുതിയ തീരുമാനം. അടുത്തഘട്ടത്തിൽ ഡൽഹി, മുംബൈ, ബംഗളുരു എന്നിവടങ്ങളിലാവും പദ്ധതി നടപ്പിലാക്കുക.
വിമാനത്താവളത്തിലെ കൗണ്ടറിൽ ടിക്കറ്റുകൾ ബുക്ക് ചെയ്യുമ്പോൾ യാത്രക്കാരുടെ ആധാർ നമ്പർ കൂടി നൽകും. ഇതിനായി ആധാർ കാർഡിനായി നൽകിയിട്ടുള്ള ഫിംഗർപ്രിന്റ് ഉൾപ്പെടെയുള്ള വിവരങ്ങൾ ഡിജിറ്റിൽ റെജിസ്‌ട്രേഷനിലേക്ക് മാറ്റിയിട്ടുണ്ട്. നിലവിൽ ടിക്കറ്റും തിരിച്ചറിയൽ രേഖയും ഉപയോഗിച്ച് വിമാനത്തിൽ പ്രവേശിക്കാം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here