മഞ്ഞപ്പടയിലെ മലയാളികൾ

കാൽപന്തുകളിയിലെ മലയാളികളുടെ ആവേശം തന്നെയാണ് ഇന്ത്യൻ സൂപ്പർ ലീഗ് ഫൈനൽ മത്സരം കലൂർ സ്റ്റേഡിയത്തിലെത്താൻ കാരണം. അത്രയ്ക്കാണ് മത്സരത്തിനൊഴുകിയെത്തുന്ന ആരാധകരുടെ ആവേശം. ആ ആവേശം തന്നെയാണ് ഇതുവരെയുള്ള കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ കുതിപ്പിന് പിന്നിലും.
സച്ചിന്റെ കേരള ബ്ലാസ്റ്റേഴ്‌സ് ടീമിൽ നാല് മലയാളി സാന്നിദ്ധ്യമാണുള്ളത്. സി കെ വിനീത് എന്ന മലയാളിയുടെ പേരില്ലാതെ ഇനി കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ ചരിത്രം പൂർണ്ണമാകില്ല. കിതച്ചോടിയ ബ്ലാസ്‌റ്റേഴ്‌സിന്റെ ഇപ്പോഴത്തെ കുതിപ്പിന് പിന്നിൽ വീനിതിന്റെ പങ്ക് ചെറുതല്ല.
ഈ സീസണിൽ അഞ്ച് ഗോളുകൾ നേടിയ കണ്ണൂരുകാരനായ വിനീത് സീസണിലെ ഗോൾ വേട്ടക്കാരിൽ മൂന്നാമനാണ്. ഈ സീസണിൽ ഒരു ഗോളും കഴിഞ്ഞ സീസണിലെ അഞ്ച് ഗോൾ നേട്ടവുമായി പ്രതീക്ഷ നൽകുന്ന തകാരമായി വളർന്നുവരുന്ന മുഹമ്മദ് റാഫിയും മലയാളി താരമാണ്.

മുഹമ്മദ് റാഫി
ആദ്യ സീസണിൽ കൊൽക്കത്തയ്ക്ക് വേണ്ടിയാണ് റാഫി കളിച്ചത്. അന്ന് കൊൽക്കത്ത വിജയം സ്വന്തമാക്കി, ഇന്ന് കേരളാ ബ്ലാസ്‌റ്റേഴ്‌സിനൊപ്പം. കാസർഗോഡ് തൃക്കരിപ്പൂർ സ്വദേശിയായ റാഫിയുടെ രണ്ടാം ഐഎസ്എൽ സീസൺ ആണിത്.
തൃശ്ശൂരുകാരനായ റിനോയും കോഴിക്കോട് നിന്നുള്ള കെ പ്രശാന്തുമാണ് ബ്ലാസ്റ്റേഴ്‌സിലെ മറ്റ് രണ്ട് മലയാളികൾ. കഴിഞ്ഞ സീസണിൽ കൊൽക്കത്തയ്ക്ക് വേണ്ടി കളിച്ച റിനോ എഎഫ്‌സി ഫൈനൽ മത്സരത്തിന് ശേഷമാണ് കേരള നിരയിലെത്തിയത്.
presence of malayali in kerala blasters
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here