ജർമൻ ട്രക്ക് ആക്രമണം; ഉത്തരവാദിത്തം ഏറ്റെടുത്ത് ഐഎസ്

ജർമൻ തലസ്ഥാനമായ ബർലിനിൽ ക്രിസമസ് മാർക്കറ്റിലുണ്ടായ ട്രക്ക് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തു. ഇത് ഐഎസ് വിരുദ്ധ സഖ്യരാജ്യങ്ങൾക്കുള്ള മറുപടിയാണെന്നും എസ് അനുകൂല വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു.
തിങ്കളാഴ്ച വൈകീട്ടാണ് ജർമനിയിലെ ബർലിനിൽ ക്രിസ്മസ് മാർക്കറ്റിൽ ട്രക്ക് ഒടിച്ചുകയറ്റി 12 പേർ മരിച്ചത്. 48 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇതിലെ 18 പേരുടെ നില ഗുരുതരമാണ്.
ഐസ് ആക്രമണമെന്ന് തെളിഞ്ഞതോടെ യൂറോപ്യൻ രാജ്യങ്ങളെല്ലാം കനത്ത ജാഗ്രതയിലാണ്. ഭീകരാക്രമണത്തിന് പ്രതിഫലം കനത്ത ശിക്ഷയായിരിക്കുമെന്ന് ജർമൻ ചാൻസലർ ആംഗല മെർക്കൽ അറിയിച്ചു.
ബർലിനിലെ കൈസർ വിൽഹം മെമ്മോറിയൽ ചർച്ചിന് സമീപത്തേക്ക് ഇരുമ്പുകമ്പികൾ നിറച്ച ട്രക്കാണ് ഇടിച്ചു കയറ്റിയത്. പോളിഷ് ട്രാൻസ്പോർട്ട് കമ്പനിയുടെ ട്രക്ക് തട്ടിയെടുത്തതാകണമെന്നാണ് സംശയം. ഡ്രൈവറുടെ മൃതദേഹം വെടിയേറ്റ നിലയിൽ ട്രക്കിൽനിന്ന് കണ്ടെത്തിയിരുന്നു.
ആക്രമണം നടത്തിയവരെ ഇതുവരെ പിടികൂടാനായിട്ടില്ല. ഇവർ രക്ഷപ്പെട്ടത് സുരക്ഷാഭീഷണി ഉയർതക്തുന്നതായും പോലീസ് വ്യക്തമാക്കി. ജർമനിയിലെ പ്രധാന ക്രിസ്മസ് വിപണികളെല്ലാം ഇതോടെ കനത്ത് സുരക്ഷയിലാണ്.
berlin terror attack: Islamic State claim responsibility
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here