Advertisement

മലപ്പുറം ജില്ലാ സഹകരണ ബാങ്കിലെ നിക്ഷേപത്തിൽ അന്വേഷണം

December 22, 2016
Google News 1 minute Read
malappuram district bank

മലപ്പുറം ജില്ലാ സഹകരണ ബാങ്കിനെതിരെ സിബിഐ അന്വേഷണം. നവംബർ 10 മുതൽ 14 വരെയുള്ള അഞ്ച് ദിവസങ്ങളിലായി എത്തിയത് 266 കോടി രൂപയുടെ നിക്ഷേപം. എന്നാൽ നിക്ഷേപത്തിൽ ഭൂരിഭാഗത്തിനും കൃത്യമായ രേഖകളില്ലെന്ന് കണ്ടെത്തി. സിബിഐ അന്വേഷണ സംഘം നടത്തിയ പരിശോധനയിലാണ് വ്യക്തമായ രേഖകളില്ലാത്ത നിക്ഷഏപം കണ്ടെത്തിയത്.

മലപ്പുറം ജില്ലാ സഹകരണ ബാങ്കിന് കീഴിൽ 120 സഹകരണ സംഘങ്ങളുണ്ട്. പ്രാഥമിക സഹകരണ സംഘങ്ങളിൽനിന്നാണ് ഈ നിക്ഷേപമത്രയും ബാങ്കിലെത്തിയത്. 50 ലക്ഷം മുതൽ 5 കോടി രൂപവരെയാണ് വിവിധ നിക്ഷേപങ്ങൾ. ഇതിൽ വ്യക്തിഗത നിക്ഷേപങ്ങളും ഉൾപ്പെടും.

നിക്ഷേപത്തിന് കൃത്യമായ രേഖകളില്ലാത്തതിനാൽ നിക്ഷേപകർ അക്കൗണ്ട് തുറക്കാൻ നൽകിയ ഫോറവും വിവരങ്ങളും ഹാജരാക്കാൻ സിബിഐ ബാങ്ക് അധികൃതരോട് ആവശ്യപ്പെട്ടു. കെവൈസി ചട്ടങ്ങൾ പാലിച്ചല്ല നിക്ഷേപം നടത്തിയതെന്നും കണ്ടെത്തി.

അതേ സമയം നിക്ഷേപത്തെക്കുറിച്ച് സിബിഐ ആവശ്യപ്പെട്ട മുഴുവൻ രേഖകളും ഹാജരാക്കിയതായി ബാങ്ക് അധികൃതർ പരഞ്ഞു.യ നവംബർ മൂന്നിന് ശേഷം 100 കോടി രൂപ ബാങ്കിൽ നിക്ഷേപമായി ഉണ്ടായിരുന്നെന്നും അതിന് ശേഷം 160 കോടി രൂപയുടെ നിക്ഷേപം മാത്രമാണ് വന്നതെന്നും അദികൃതർ അറിയിച്ചു.

malappuram district bank

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here