സംവിധായകൻ സൂരജിന്റെ സ്ത്രീവിരുദ്ധ പ്രസ്താവന; തമന്നയ്ക്ക് പിന്തുണയുമായി നയൻതാര

director suraj sexist comment tamanna

തെന്നിന്ത്യൻ താരസുന്ദരി തമന്നയ്‌ക്കെതിരെ സ്ത്രീവിരുദ്ധ പരാമർശം നടത്തിയ സംവിധായകൻ സൂരജിനെതിരെ താരങ്ങൾ. വിശാലും തമന്നയും പ്രധാനവേഷങ്ങളിലെത്തിയ കത്തി സണ്ടൈയുടെ സംവിധായകൻ സൂരജ് നടത്തിയ വിവാദ പ്രസ്താവനയാണ് താരങ്ങളെ ചൊടിപ്പിച്ചിരിക്കുന്നത്.

അടുത്തിടെ നടന്ന അഭിമുഖത്തിലാണ് സൂരജ് ഇക്കാര്യം പറയുന്നത്. ‘നമ്മൾ താഴ്ന്ന നിലവാരത്തിലുള്ള പ്രേക്ഷകരാണ്. നായകന്റെ ആക്ഷനും നായികയുടെ ഗ്ലാമറും കാണാനാണ് ആളുകൾ പണം നൽകുന്നത്. നായിക സാരി ഉടുത്ത് എത്തുന്നതിൽ എനിക്ക് വിശ്വാസമില്ല. ആളുകൾ പണം മുടക്കുന്നതല്ലേ? ആരും സൗജന്യമായല്ല കാണുന്നത്. അവർ തമന്നയെ ഗ്ലാമറസായി കാണാനാണ് പണം മുടക്കുന്നത്. അവർക്ക് അഭിനയിക്കണം എന്നാണെങ്കിൽ അത് പ്രത്യേകം ചെയ്യാം. എന്നാൽ കൊമേഴ്‌സ്യൽ സിനിമകളിൽ അവർ ഗ്ലാമറസാകണം. നായികയുടെ കാൽമുട്ട് മറയ്ക്കുന്ന വസ്ത്രവുമായാണ് കോസ്റ്റ്യൂം ഡിസൈനർ എത്തുന്നതെങ്കിൽ
നീളം കുറയ്ക്കാൻ ഞാൻ ആവശ്യപ്പെടും. മാഡത്തിന് അത് ഇഷ്ടപ്പെടില്ലെന്ന് പറഞ്ഞാലും ഞാൻ സമ്മതിക്കില്ല.’ ഇതായിരുന്നു സൂരജിന്റെ വാക്കുകൾ.

ഇതിനെതിരെ നടി നയൻതാര, നടൻ വിശാൽ, തമന്ന എന്നിങ്ങനെ നിരവധി പേർ രംഗത്തെത്തിയിരുന്നു. ഇത്തരം വിലകുറഞ്ഞ പരാമർശം എങ്ങനെ നടത്താൻ കഴിഞ്ഞുവെന്നും, ഇത്തരം നിരുത്തരാവാദപരമായ പരാമർശം നടത്താൻ സൂരജ് ആരാണെന്നും ചോദിച്ച് നയൻസ് പൊട്ടിത്തെറിച്ചു. കുടുംബത്തിലെ സ്ത്രീകളെ കുറിച്ചും സൂരജ് ഇത്തരം പരാമർശം നടത്തുമോയെന്നും നയൻതാര പ്രതികരിച്ചു.

അതേസമയം സൂരജിന്റെ പ്രസ്താവന തന്നെ വേദനിപ്പിച്ചുവെന്നും ദംഗൽ പോലെ സ്ത്രീശാക്തീകരണ സന്ദേശം നൽകുന്ന സിനിമകൾ ഇറങ്ങുന്ന ഈ 2016 ൽ പോലും ഇത്തരം പ്രസ്താവനകൾ നേരിടേണ്ടി വരുന്നത് വേദനാജനകമാണെന്നും തമന്ന പറഞ്ഞു. സൂരജ് തന്നോട് മാത്രമല്ല സ്ത്രീ സമൂഹത്തിനോട് മുഴുവൻ മാപ്പ് പറയണമെന്നും തമന്ന കൂട്ടിച്ചേർത്തു.

director suraj sexist comment tamannaനിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More