ജയിൽ പരിഷ്‌ക്കാരങ്ങൾക്ക് ഏകാംഗ കമ്മീഷൻ
ജയിൽ പരിഷ്‌ക്കാരങ്ങൾ സംബന്ധിച്ച് റിപ്പോർട്ട് തയ്യാറാക്കി സമർപ്പിക്കുന്നതിന് മുൻ ഡി.ജി.പി.യും നാഷണൽ യൂണിവേഴ്‌സിറ്റി ഫോർ പോലീസ് സയൻസ് ആൻറ് സെക്യൂരിറ്റി സ്റ്റഡീസ് നോഡൽ ഓഫീസ്സറുമായ ഡോ. അലക്‌സാണ്ടർ ജേക്കബിനെ ഏകാംഗ കമ്മീഷനായി നിയമിച്ചു. ഇന്ന് നടന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം.
മറ്റ് മന്ത്രിസഭാ യോഗ തീരുമാനങ്ങൾ
- ശബരിമല മണ്ഡല മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് ഡ്യൂട്ടിക്ക് എത്തുന്ന പോലീസ് ഉദ്യോഗസ്ഥർക്ക് മെസ്സ് സബ്‌സിഡിയായി 75 ലക്ഷം രൂപ കൂടി അനുവദിച്ചു. നേരത്തെ അനുവദിച്ച ഒരു കോടി രൂപയ്ക്ക് പുറമേയാണിത്.
- കണ്ണൂർ കോർപ്പറേഷൻറെ സുഗമമായ പ്രവർത്തനത്തിന് കോർപ്പറേഷൻ സെക്രട്ടറി, ഓഫീസ് ജീവനക്കാർ, സാനിറ്റേഷൻ ജീവനക്കാർ, എന്നിവരുടെ പുതിയ തസ്തികകൾ സൃഷ്ടിച്ചു.
- ഹിന്ദുസ്ഥാൻ ന്യൂസ് പ്രിന്റ് ലിമിറ്റഡിന് വനാധിഷ്ഠിത അസംസ്‌കൃത വസ്തുക്കളായ മുള, ഈറ്റ, യൂക്കാലിപ്റ്റസ്, അക്കേഷ്യാ എന്നിവ 2015-16 വർഷത്തിലെ പോലെ 1 ന് 1000 രൂപ എന്ന നിരക്കിൽ ഈ സാമ്പത്തിക വർഷത്തിലും അനുവദിച്ചു.
- തിരുവനന്തപുരം ടെക്‌നോപാർക്!, കൊച്ചി ഇൻഫോപാർക്!, കോഴിക്കോട് സൈബർ പാർക്! എന്നീ മൂന്ന് ഐ.റ്റി. പാർക്കുകളുടെയും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസ്സറായി ഋഷികേശ് ആർ. നായരെ നിയമിച്ചു.
- പരിസ്ഥിതിയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ പരിസ്ഥിതി വകുപ്പുമായി പര്യാലോചന ഉറപ്പുവരുത്താൻ കാര്യനിർവ്വഹണ ചട്ടങ്ങളിൽ ഭേദഗതിവരുത്തുന്നതിന് ഗവർണറോട് ശുപാർശ ചെയ്യും.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here