കമലിന്റെ ആമി താന്‍ തന്നെ, പ്രചരിക്കുന്നത് വ്യാജവാര്‍ത്ത- വിദ്യബാലന്‍
കമല്‍ സംവിധാനം ചെയ്യുന്ന ആമി എന്ന ചിത്രത്തില്‍ നിന്ന് വിദ്യാബാലന്‍ പിന്മാറി എന്ന വാര്‍ത്തകള്‍ വ്യാജം.
മോദിയെ ഫാസിസ്റ്റ് എന്ന് വിളിച്ചതിന്റേ കമലിന്റെ ആമി എന്ന ചിത്രത്തില്‍ നിന്ന് വിദ്യ പിന്മാറി എന്ന രീതിയിലാണ് വാര്‍ത്ത പരന്നത്. എഴുത്തുകാരി മാധവിക്കുട്ടിയുടെ ജീവിതകഥ പറയുന്ന ചിത്രമാണിത്.
സംസ്ഥാന ചലച്ചിത്ര മേളയോടനുബന്ധിച്ച് ഉണ്ടായ ദേശീയ ഗാന വിവാദത്തെ തുടര്‍ന്ന് ബിജെപിയും സംഘപരിവാറും കമലിനെതിരെ പ്രതിഷേധവുമായി എത്തിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് വിദ്യ ചിത്രത്തില്‍ നിന്ന് പിന്മാറിയെന്ന വാര്‍ത്തയും പ്രചരിച്ചത്. എന്നാല്‍ വിദ്യ ഈ ചിത്രത്തിനായി 60ദിവസത്തെ ഡേറ്റ് നല്‍കിയിട്ടുണ്ടെന്നാണ് വിദ്യാബാലന്റെ പബ്ലിക് റിലേഷന്‍സ് മാനേജര്‍ ശില്‍പി ദുഗ്ഗല്‍ വ്യക്തമാക്കിയിരിക്കുന്നത്.ഡിസംബര്‍ അവസാനം ചിത്രീകരണം തുടങ്ങാനിരുന്നതാണ് ഈ ചിത്രം. സിനിമാ മേഖലയിലെ സമരം കാരണമാണ് ചിത്രത്തിന്റെ ചിത്രീകരണം മുടങ്ങിയത്.
kamal, ami, vidhya balan, movie, malayalam film
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here