പാക്കിസ്ഥാൻ 217 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ വിട്ടയച്ചു

പാക്കിസ്ഥാനിൽ തടവിൽ കഴിഞ്ഞിരുന്ന 217 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ വിട്ടയച്ചു. ഇതോടെ രണ്ടാഴ്ചയ്ക്കകം പാക്കിസ്ഥാൻ മോചിപ്പിച്ച മത്സ്യത്തൊാഴിലാളികളുടെ എണ്ണം 437 ആയി.
ഇന്ത്യയുമായുള്ള നയതന്ത്ര ബന്ധം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് നടപടി. 218 മത്സ്യത്തൊഴിലാളികളെ വിട്ടയക്കാനാണ് തീരുമാനിച്ചിരുന്നതെങ്കിലും ഒരാൾ തടവിൽ ഇരിക്കെ മരിക്കുകയായിരുന്നു.
വിട്ടയച്ചവർ വാഗാ അതിർത്തി വഴി ഇന്ത്യയിലെത്തി. ഇനി 110 മത്സ്യത്തൊഴിലാളികൾ കറാച്ചിയിലെ മാലിർ ജയിലിലുണ്ടെന്ന് ജയിൽ സൂപ്രണ്ട് ഹസൻ സെഹ്തോ വ്യക്തമാക്കി.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here