Advertisement

ടൈറ്റാനിക് ദുരന്തത്തിന് കാരണം മഞ്ഞുമല അല്ല; രഹസ്യങ്ങൾ ചുരുളഴിയുന്നു

January 7, 2017
1 minute Read
real reason behind titanic disaster

‘ഒരിക്കലും മുങ്ങാത്ത കപ്പൽ’ അതായിരുന്നു ടൈറ്റാനികിന് നൽകിയിരുന്ന വിശേഷണം. എന്നാൽ 1912 ഏപ്രിൽ 15 ന് ടൈറ്റാനിക്കിന്റെ കന്നിയാത്രയിൽ തന്നെ കപ്പൽ മുങ്ങി. വടക്കൻ അറ്റ്‌ലാന്റിക് സമുദ്രത്തിന്റെ അടിത്തട്ടിലേക്ക് ആ കൂറ്റൻ ഇരുമ്പ് കപ്പൽ മുങ്ങി താഴ്ന്നപ്പോൾ ഒപ്പം കൊണ്ടുപോയത് 1,517 പേരുടെ ജീവനുംകൂടിയായിരുന്നു.

മഞ്ഞു മലയിൽ ഇടിച്ചാണ് കപ്പൽ തകർന്നത് എന്നായിരുന്നു ഇത്രയും കാലം ലോകം വിശ്വസിച്ചത്. എന്നാൽ അതൊന്നുമല്ല സത്യം. ബോയിലർ റൂമിലുണ്ടായ തീപിടുത്തമാണ് ടൈറ്റാനിക്കിനെ ദുരന്തത്തിലേക്ക് തള്ളിവിട്ടതെന്നാണ് പുതിയ പഠനം.

മാധ്യമപ്രവർത്തകൻ സെനൻ മോലോനി നിർമ്മിച്ച ഡോക്യുമെന്ററിയിലാണ് ഇത് സംബന്ധിച്ച വെളിപ്പെടുത്തൽ. കന്നി യാത്ര പുറപ്പെട്ട് നാലാം ദിവസമാണ് ടൈറ്റാനിക് സമുദ്രത്തിന് അടിയിലേക്ക് താഴ്ന്നത്. കൂറ്റൻ മഞ്ഞുമലയിൽ ഇടിച്ച് കപ്പൽ തകർന്നുവെന്നാണ് ഇതുവരെ കരുതപ്പെട്ടിരുന്നത്. എന്നാൽ കൽക്കരി കത്തിക്കുന്ന കോൾബങ്കറിൽ ഉണ്ടായ തീപിടുത്തമാണ് കപ്പൽ അപകടത്തിന്റെ യഥാർത്ഥ കാരണമെന്ന് സെനൻ മോലോനി അവകാശപ്പെടുന്നു. ടൈറ്റാനിക് ദുരന്തത്തെക്കുറിച്ച് 30 വർഷമായി ഗവേഷണം നടത്തുന്നയാളാണ് സെനൻ.

കോൾബങ്കറിൽ ഉണ്ടായ തീപിടുത്തം കപ്പലിന്റെ പ്രധാന ബോഡിക്ക് കാര്യമായ തകരാറുണ്ടാക്കി. ഇതേസമയം തന്നെയാണ് കപ്പൽ മഞ്ഞുമലയിൽ ഇടിക്കുന്നതും. അതുകൊണ്ടാവാം മഞ്ഞുമലയിൽ ഇടിച്ചതിന്റെ ആഘാതത്തിലാണ് കപ്പൽ മുങ്ങിയെന്ന് കരുതപ്പെടാൻ കാരണം. സതാംപ്റ്റണിൽ നിന്ന് ന്യുയോർക്കിലേക്കുള്ള യാത്രാമദ്ധ്യേ ബെൽഫാസ്റ്റ് ഷിപ്പ്‌യാർഡിൽ നിന്ന് പുറപ്പെട്ട ഉടനാണ് കപ്പിലിനുള്ളിൽ തീപിടിച്ചത്.

തന്റെ വാദം ശരിയാണെങ്കിൽ ടൈറ്റാനിക് ജീവനക്കാരുടെ ഭാഗത്ത് നിന്ന് കുറ്റകരമായ അനാസ്ഥാണ് ഉണ്ടായതെന്ന് സെനൻ ചൂണ്ടിക്കാണിക്കുന്നു. കപ്പലിന്റെ അവശിഷ്ടങ്ങളിൽ കറുത്ത പാട് കണ്ടെത്തിയത് തീപിടുത്തം നടന്നുവെന്ന തന്റെ വാദം ശരിവയ്ക്കുന്നുവെന്ന് സെനനൻ പറയുന്നു.

real reason behind titanic disaster

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top