പമ്പുകളില്‍ കാര്‍ഡ് എടുക്കും

പെട്രോള്‍ പമ്പുകളില്‍ ഡെബിറ്റ്/ക്രെഡിറ്റ് കാര്‍ഡുകള്‍ സ്വീകരിക്കില്ലെന്ന പെട്രോള്‍ പമ്പുടമകളുടെ തീരുമാനം തല്‍ക്കാലത്തേക്ക് പിന്‍വലിച്ചു. ഇന്നലെയാണ് ഒരു വിഭാഗം പമ്പുടമകള്‍ ക്രെഡിറ്റ് ഡെബിറ്റ് കാര്‍ഡുകള്‍ ഉപയോഗിക്കില്ലെന്ന് അറിയിച്ചത്.
കാര്‍ഡ് ഉപയോഗിച്ച് ഇന്ധനം നിറയ്ക്കുമ്പോള്‍ ബാങ്കുകള്‍ ഒരു ശതമാനം സര്‍വീസ് ചാര്‍ജ് പമ്പ് ഉടമകളില്‍നിന്ന് ഈടാക്കുന്നത് കാരണമാണ് പമ്പുടമകള്‍ ഈ തീരുമാനവുമായി മുന്നോട്ട് വന്നത്. എന്നാല്‍ ഈ ഈ തീരുമാനം പുന:പരിശോധിക്കുമെന്ന ഉറപ്പിലാണ് ഇപ്പോള്‍ തീരുമാനം പിന്‍വലിച്ചത്. ജനുവരി 13 വരെ കാര്‍ഡ് സ്വീകരിക്കാമെന്നാണ് പമ്പുടമകളുടെ പുതിയ നിലപാട്. ഇനി നടക്കുന്ന ചര്‍ച്ചകളുടെ അടിസ്ഥാനത്തിലായിരിക്കും തുടര്‍ന്നുള്ള നടപടികളെന്നും പമ്പുടമകള്‍ വ്യക്തമാക്കി.
ഐ.സി.ഐ.സി.ഐ, എച്ച്.ഡി.എഫ്.സി, ആക്സിസ് എന്നീ ബാങ്കുകള്‍ ശനിയാഴ്ച രാത്രിയാണ് സര്‍വീസ് ചാര്‍ജ് സംബന്ധിച്ച് പെട്രോള്‍ പമ്പുടമകള്‍ക്ക് നോട്ടീസയച്ചത്. ഇതിന്റെ പശ്ചാത്തലത്തില്‍ ബംഗളൂരുവില്‍ നടന്ന പെട്രോള്‍ പമ്പ് ഡീലേഴ്സ് അസോസിയേഷന്‍െറ യോഗത്തിലാണ് കാര്‍ഡുപയോഗിച്ചുള്ള ഇടപാടുകള്‍ നിര്‍ത്തിവെക്കാന്‍ തീരുമാനമായത്. ഇത് വന്‍ വാര്‍ത്താ പ്രാധാന്യം നേടിയതോടെ ഇക്കാര്യത്തില്‍ പുനപരിശോധന നടത്താമെന്ന് ബാങ്ക് അധികൃതര്‍ അറിയിക്കുകയായിരുന്നു.
petrol, diesel, pump, credit card, debit card
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here