പൗരബോധമാണ് ഏറ്റവും വലുത്:നിറകണ്ണുകളുമായി ഒബാമയുടെ വിടവാങ്ങല്‍ പ്രസംഗം

വര്‍ഗ്ഗീയ വിവേചനം തുടച്ചു നീക്കണം. ഈ വെല്ലുവിളിയ്ക്ക് എതിരെ എല്ലാ വരും മുന്നോട്ട് വരണംഷിക്കാഗോയില്‍ നടത്തിയ വിടവാങ്ങല്‍ പ്രസംഗത്തില്‍ പ്രസിഡന്റ് ഒബാമ പറഞ്ഞു. വൈറ്റ് ഹൗസില്‍ നിന്ന് പടിയിറങ്ങിയാല്‍ ഒരു സാധാരണക്കാരനെ പോലെ ജനങ്ങള്‍ക്കിടയില്‍ നിലനില്‍ക്കും. പൗരബോധമാണ് വലുത്. എല്ലാവരേയും ഉള്‍ക്കൊള്ളുന്ന അമേരിക്കയാണ് ആവശ്യം. ചിക്കാഗോയിലായിരുന്നു വിടവാങ്ങള്‍ പ്രസംഗം.
എട്ടുവര്‍ഷം കൊണ്ട് അമേരിക്കയിലും അമേരിക്കയെക്കുറിച്ചുള്ള കാഴ്ചപ്പാടിലും മാറ്റം വരുത്താന്‍ കഴിഞ്ഞുവെന്നാണ് ഭരണത്തെ കുറിച്ച് ഒബാമ നടത്തിയ വിലയിരുത്തല്‍. ജനാധിപത്യവും ഐക്യവും സാഹോദര്യവുമാണ് അമേരിക്കയുടെ നിലനില്‍പ്പിന്റെ ആണിക്കല്ലുകള്‍ എന്ന് ജനങ്ങളെ ഓര്‍മ്മിക്കുക കൂടി ചെയ്താണ് ഒബാമ പ്രസംഗം അവസാനിപ്പിച്ചത്.
barak obama, farewell, speech, address
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here