ഇന്ത്യയിലെ വരവേൽപ്പ് കണ്ട് വിൻ ഡീസൽ ഞെട്ടി

ട്രിപിൾ എക്‌സ് എന്ന ചിത്രത്തിന്റെ പ്രചാരണാർത്ഥം മുംബൈയിൽ എത്തിയ വിൻ ഡീസൽ ദീപിക പദുക്കോൺ എന്നീ താരങ്ങളെ വരവേറ്റത് ‘ദേസി’ രീതിയിൽ.
ആരതി ഉഴിഞ്ഞും, ചന്ദനം തൊടുവിച്ചും പരമ്പരാഗത വേഷമണിഞ്ഞ പുരുഷന്മാരും സ്ത്രീകളും വരവേറ്റപ്പോൾ ഞെട്ടിയത് വിൻ ഡീസൽ മാത്രമായിരുന്നില്ല, മറിച്ച് ദീപികയുമായിരുന്നു.
ട്രിപിൾ എക്‌സിന്റെ പ്രചാരണാർത്ഥം മെക്‌സിക്കോയിലും ലണ്ടനിലുമെല്ലാം വിൻഡീസൽ പോയിട്ടുണ്ടെങ്കിലും ഇത്തരത്തിൽ ഒരു വരവേൽപ്പ് എവിടെ നിന്നും ലഭിച്ചിട്ടില്ലെന്നത് താരത്തിന്റെ മുഖഭാവത്തിൽ നിന്നും വ്യക്തം.
ട്രിപിൾ എക്‌സ് എന്നത് ബോളിവുഡ് താരം ദീപികയുടെ ആദ്യ ഹോളിവുഡ് ചിത്രമാണ്. ചിത്രം ജനുവരി 14 ന് തിയറ്ററുകളിൽ എത്തും.
A photo posted by Manav Manglani (@manav.manglani) on
A video posted by DNA After Hrs (@dnaafterhrs) on
deepika padukone Vin Diesel Mumbai
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here