രാഹുലിന് മറുപടിയുമായി സ്മൃതി ഇറാനി

നോട്ട് നിരോധിച്ച കേന്ദ്ര സർക്കാർ നടപടിയിൽ പ്രധാനമന്ത്രിയോട് ചോദ്യങ്ങൾ ഉന്നയിച്ച കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയ്ക്ക് മറുപടിയുമായി സ്മൃതി ഇറാനി. തിരിച്ച് മൂന്ന് ചോദ്യങ്ങളാണ് സ്മൃതി രാഹുലന് മറുുപടിയെന്നോണം ഉന്നയിച്ചത്.
ചരിത്രത്തിലാദ്യമായി പ്രധാനമന്ത്രി ഇത്രയ്ക്ക് നാണംകെടുന്നത് ഇതാദ്യമായാണ് എന്ന രാഹുലിന്റെ വാദത്തിന് മൻമോഹൻസിംഗിനെ ടാഗ് ചെയ്ത സ്മൃതി മൻമോഹൻ സിംഗിന് നിരുപദ്രവകരമായ ട്വീറ്റ് എന്നാണ് കുറിച്ചത്.
നോട്ട് നിരോധിച്ചത് ഗുണകരമല്ലാത്ത പ്രവൃത്തി എന്ന് പ്രസ്താവിച്ചതിന് പകരമായി ടുജി, കൽക്കരി അഴിമതി, കോമൺവെൽത്ത് ഗെയിംസ്, അഗസ്റ്റ വെസ്റ്റ് ലാൻഡ് തുടങ്ങിയവയോ എന്ന് മറു ചോദ്യം ഉന്നയിക്കുന്നു.
അച്ഛേ ദിൻ വരാൻ കോൺഗ്രസ് വരണമെന്ന് പറഞ്ഞല്ലോ അപ്പോൾ ഇത്രയും നാൾ കോൺഗ്രസ് ഭരിച്ചപ്പോൾ നല്ല ദിനങ്ങളല്ലായിരുന്നോ എന്നും അവർ ചോദിക്കുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here