പത്ത് ലക്ഷത്തിന്റെ കോട്ട് ധരിക്കുന്ന മോഡിയ്ക്ക് ഗാന്ധിജിയുടെ മഹത്വം കിട്ടില്ല : ചെന്നിത്തല

ഗാന്ധിജിയെ ഖാദി കമ്മീഷന്റെ കലണ്ടറിൽ നിന്ന് നീക്കം ചെയ്യാം പക്ഷേ ഇന്ത്യയിലെ ജനകോടികളുടെ മനസ്സിൽ നിന്ന് മാറ്റാൻ ബി.ജെ.പിക്കും മോദിക്കും കഴിയില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഖാദി കലണ്ടറിൽനിന്ന് ഗാന്ധിയുടെ ചിത്രം ഒഴിവാക്കി മോഡിയുടെ ചിത്രം നൽകിയതിനെതിരെ ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം പ്രതികരിച്ചത്.
അർദ്ധനഗ്നനായ ഫക്കീറായ ഗാന്ധിജി സ്വന്തം വസ്ത്രത്തിനായി സ്വയം നൂൽ നൂൽക്കുമായിരുന്നു. മോദി പത്ത് ലക്ഷം രൂപയുടെ കോട്ട് ധരിക്കുന്നത് കൊണ്ട് ആ മഹത്വമൊന്നും കിട്ടുകയില്ലെന്നും. ഗുജറാത്തിൽ ജനിച്ചത് കൊണ്ട് ഗാന്ധിയാകാൻ കഴിയില്ലെന്നും ചെന്നിത്തല. അധികാരത്തിന്റെ ഹൂങ്കിൽ എന്തും ചെയ്യാമെന്നാണ് കരുതുന്നതെങ്കിൽ അതിന് ഇന്ത്യയിലെ ജനങ്ങൾ മാപ്പ് നൽകില്ലെന്നും അദ്ദേഹം കുറിച്ചു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here