ചൈനീസ് ഉത്പന്നങ്ങളുടെ ബഹിഷ്ക്കരണത്തിനായി സ്വദേശി ജാഗരൺ മഞ്ച്

ചൈനീസ് ഉല്പന്നങ്ങൾ ബഹിഷ്കരിക്കുക എന്ന ആഹ്വ നവുമായി ദേശവ്യാപകമായി പ്രചാരണം നടത്താൻ സ്വാദേശി ജാഗരൺ മഞ്ച് തീരുമാനിച്ചതായി അഖിലേന്ത്യ സംഘടനാ സെക്രട്ടറി കാശ്മീരിലാൽ. പ്രചരണത്തിനിൻറെ കേരളത്തിലെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ തിരുവനന്തപുരത്തെത്തിയതായിരുന്നു അദ്ദേഹം.
ചൈനീസ് ഉത്‌പന്നങ്ങളുടെ അമിതമായ ഇറക്കുമതി രാജ്യത്തിൻറെ വ്യാവസായിക, തൊഴിൽ, സാമ്പത്തിക മേഖലകളെ സാരമായി ബാധിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു പ്രചാരണത്തിന് രൂപം നല്കാൻ കാരണമായതെന്ന് അദ്ദേഹം പറഞ്ഞു.
ഭാരതവും ചൈനയുമായിട്ടുള്ള വ്യാപാരക്കമ്മി 40 ശതമാനം വർധിച്ചു. ഇത് മറ്റ് ഏതു രാഷ്ട്രങ്ങളുമായി ഉള്ളതിനേക്കാൾ വൻ തോതിൽ കൂടുന്നത് കടുത്ത ആശങ്ക ഉളവാക്കു ന്നതാണ്. ഇപ്പോൾ തന്നെ വ്യാപാരക്കമ്മി 52 ബില്യൺ ഡോളറായി വർധിച്ചു.
അനിയന്ത്രിതമായ ചൈനീസ് വസ്തുക്കളുടെ കടന്നുവരവ് ഭാരതത്തിൻെറ ഉല്പാദനമേഖ ലയെയും തൊഴിൽ മേഖലയെയും മന്ദീഭവിപ്പിച്ചു. കഴിഞ്ഞ ദീപാവലി , പുതുവർഷ ആഘോഷ വേളകളിൽ ഇത്തരം പ്രചാരണത്തിലൂടെ ചൈനീസ് ഉത്പന്നങ്ങളുടെ വില്പന വൻതോതിൽ കുറയ്ക്കാൻ സാധിച്ചതായി അദ്ദേഹം അവകാശപ്പെട്ടു .
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here