എന്റെ ജീവന്‍ എത്ര നാള്‍ ഉണ്ടെന്ന് അറിയില്ല!!അന്യമതസ്ഥനെ വിവാഹം കഴിച്ച പെണ്‍കുട്ടിയുടെ പോസ്റ്റ്!!

അന്യമതസ്ഥനെ വിവാഹം കഴിച്ചതിന് മതമൗലികവാദികള്‍ വേട്ടയാടുന്നുവെന്ന് യുവതിയുടെ ആരോപണം. തേവലക്കര സ്വദേശിനിയായ ജസ്മി എന്ന യുവതിയാണ് താന്‍ മറ്റു മതത്തിലുള്ള ഒരു യുവാവിനെ വിവാഹം കഴിച്ചതിന്റെ പേരില്‍ വേട്ടയാടപ്പെടുന്നതായി ആരോപണമുന്നയിച്ച് രംഗത്തെത്തിയിരിക്കുന്നത്.
‘എന്റെ ജിവൻ എത്ര നാൾ ഉണ്ടെന്നു അറിയില്ല. എന്റെ ഇഷ്ട്ടം അറിഞ്ഞപ്പോൾ എന്റെ നേരെ കമ്പിവടിയും മായി എന്റെ തല അടിച്ച് പൊട്ടിക്കാൻ വന്നവൻ ഇനി എന്നെ ഇല്ലാതാക്കും എന്ന് ഉറപ്പാണു ,അതിന് കൂട്ട് തെക്കുംഭാഗം പോലിസും എനിക്ക് ജീവിക്കണം .എന്നെ വെറുതെ വിട്ടെ ആ് ഒരു അപേക്ഷയാണ്’. എന്നാണ് ജെസ്മിയുടെ പോസ്റ്റ്.
എന്റെ പ്രിയ എസ്ഡിപിഐ പ്രവർത്തകരെ അന്യ മതത്തിൽ പെട്ട ഒരു പയ്യനും മായി ഞാൻ സ്നേഹിക്കുകയോ ,ജീവിക്കുകയോ ചെയ്തോട്ടേ ,നിങ്ങൾ എന്തിനാണ് ഞങ്ങളുടെ പുറകിൽ വരുന്നതു ,നിങ്ങൾക്കു ഞങ്ങളുടെ ജീവൻ ആണോ വേണ്ടതു, ഞാനും ഈ ഭുമിയിൽ ജീവിക്കാൻ ആഗ്രഹിക്കുന്നു ,ദയവ് ചെയ്തു എന്നെയോ ഞാൻ ഇഷ്ട്ട പ്പെടുന്ന വ്യക്തിയേ ഇല്ലാതാക്കൻ ശ്രമിക്കരുത് ഇത് എന്റെ ജീവിതം മാണ് ഇതിൽ നിങ്ങൾ തല ഇടരുത് എന്നും ജെസ്മി പറയുന്നു.
ഡിജിപിയ്ക്ക് നല്‍കിയ പരാതി എന്ന നിലയില്‍ രണ്ടു പേജുള്ള ഒരു കത്തും ജസ്മി ഫേസ്ബുക്കില്‍ പങ്കുവച്ചിട്ടുണ്ട്. എസ്ഡിപിഐ എന്ന രാഷ്ട്രീയ പ്രസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന ഷംനാദ്, ഷെമീര്‍, ഷാനവാസ് എന്നിവര്‍ തനിക്കും താന്‍ സ്‌നേഹിക്കുന്നയാള്‍ക്കും ജീവഹാനിയുണ്ടാക്കും, തങ്ങള്‍ക്ക് എന്തെങ്കിലും സംഭവിച്ചാല്‍ ഇവരാണ് ഉത്തരവാദി എന്നും പരാതിയിലുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here