ഔദ്യോഗിക ഭാഷ: നിയമസഭാ ഭാഷാസമിതി യോഗം 24ന്

കൊച്ചിയിലെ ഔദ്യോഗിക ഭാഷാപ്രയോഗ പുരോഗതി വിലയിരുത്തുന്നതിനും വിവിധ വകുപ്പുകളിലെ ജില്ലാതല ഓഫീസര്‍മാരില്‍ നിന്നും ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന സ്വയംഭരണ സ്ഥാപനങ്ങള്‍, ബോര്‍ഡുകള്‍, കോര്‍പറേഷനുകള്‍, അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എന്നിവയിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥരില്‍ നിന്നു തെളിവെടുക്കുന്നതിനായി നിയമസഭയുടെ ഔദ്യോഗിക ഭാഷാ സമിതിയുടെ യോഗം ജനുവരി 24ന് രാവിലെ പത്തരയ്ക്ക് കളക്ടറേറ്റ് സമ്മേളന ഹാളില്‍ ചേരും.
യോഗത്തില്‍ ബന്ധപ്പെട്ട ഓഫീസുകളിലെ ഉദ്യോഗസ്ഥര്‍ ഹാജരാകേണ്ടതാണ്. യോഗവുമായി ബന്ധപ്പെട്ട് തയാറാക്കിയിട്ടുള്ള ചോദ്യാവലിയുടെ മറുപടി അന്നേദിവസം ജില്ലാതല ഓഫീസര്‍മാര്‍ സമിതി മുമ്പാകെ ഹാജരാക്കണം. www.ernakulam.nic.in എന്ന വെബ്‌സൈറ്റില്‍ ചോദ്യാവലി ലഭിക്കും.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here