‘അസഹിഷ്ണുതയല്ല യുക്തിസഹമായ ഇന്ത്യയാണ് നമ്മുടെ പാരമ്പര്യം’ രാഷ്ട്രപതി
സൈനികര്‍ക്ക് അഭിവാദ്യം അര്‍പ്പിച്ച് രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ റിപ്പബ്ലിക് ദിന സന്ദേശം. യുക്തിസഹമായ ഇന്ത്യയെക്കുറിച്ചാണ്, അസഹിഷ്ണ ഇന്ത്യയെക്കുറിച്ചല്ല നാം സംസാരിക്കുന്നതെന്ന് രാഷ്ട്രപതി പറഞ്ഞു. നമുക്ക് സ്വന്തമായി ഒരു ഭരണഘടന ലഭിക്കാന്‍ 1950 ജനുവരി 26 വരെ കാത്തിരിക്കേണ്ടി വന്നു. അന്ന് ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായി നാം മാറുകയായിരുന്നു-രാഷ്ട്രപതി പറഞ്ഞു.
നോട്ട് നിരോധനവും രാഷ്ട്രപതിയുടെ പ്രസംഗത്തില്‍ ഇടംപിടിച്ചു. നോട്ട് നിരോധനം, താല്‍ക്കാലിക സാമ്പത്തിക മാന്ദ്യത്തിന് കാരണമായിട്ടുണ്ടെങ്കിലും അത് സമ്പദ്ഘടനയിലെ സുതാര്യതയ്ക്ക് വഴിയൊരുക്കുമെന്നും രാഷ്ട്രപതി പറഞ്ഞു. ദേശീയ തൊഴിലുറപ്പ് പദ്ധതി, സ്കില്‍ ഇന്ത്യ, നാഷണല്‍ സ്കില്‍ ഡവലപ്പ്മെന്റ് മിഷന്, സ്റ്റാര്‍ട്ടപ്പ് ഇന്ത്യ, ഡിജിറ്റല്‍ ഇന്ത്യ തുടങ്ങിയ പദ്ധതികളെ രാഷ്ട്രപതി പേരെടുത്ത് പരാമര്‍ശിച്ചു.
ഇന്ത്യയുടെ ബഹുസ്വരതയെ രാഷ്ട്രപതി പ്രശംസിച്ചു. സഹിഷ്ണുതയും മറ്റുള്ളവരെ ബഹുമാനിക്കാനുമുള്ള കഴിവ് ഇന്ത്യയ്ക്ക് പാരമ്പര്യമായി ലഭിച്ചതാണ്. വ്യത്യസ്ത ആശയങ്ങളും തത്വസംഹിതകളും സമാധാനപൂര്‍ണമായി നൂറ്റാണ്ടുകളോളം സംവദിച്ച രാജ്യമാണ് ഇന്ത്യയെന്നും രാഷ്ട്രപതി കൂട്ടിച്ചേര്‍ത്തു.
President Pranab Mukharji addresses to the nation
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here