Advertisement

രാജ്യം ഇന്ന് 68 ാം റിപബ്ലിക്ക് ദിനം ആഘോഷിക്കുന്നു

January 26, 2017
Google News 0 minutes Read

രാജ്യം ഇന്ന്​ 68 ാം റിപബ്ലിക്​ ദിനംആഘോഷിക്കുന്നു. രാജ്​പത്തിൽ രാഷ്​ട്രപതി പ്രണബ്​ മുഖർജി പതാക ഉയർത്തുന്നതോടെയാണ്​ ചടങ്ങുകൾക്ക്​ തുടക്കമാകും. സംസ്ഥാനത്ത് ഇത് ഗവര്‍ണ്ണര്‍ പി സദാശിവം പതാക ഉയര്‍ത്തുന്നതോടെയും തുടക്കമാകും.

അബുദാബി കിരീടാവകാശി ശൈഖ്​ മുഹമ്മദ്​ ബിൻ സായിദ്​ അൽ നഹ്യാനാണ്​ റിപബ്ലിക്​ ദിനത്തിൽ മുഖ്യതിഥി. ഇന്ത്യയുടെ കര, വ്യോമ,നാവിക സേനകളുടെ സാന്നിധ്യവും പരേഡിനുണ്ടാവും. ദേശീയ സുരക്ഷ സേനയുടെ സംഘവും റിപബ്ലിക്​ ദിന പരേഡിൽ അണി നിരക്കും. ആദ്യമായാണ് സുരക്ഷാ സേന പരേഡില്‍ അണിനിരക്കുന്നത്. എന്‍എസ്ജിയുടെ ഹൈജാക്കിംഗ് വാഹനവും പരേഡില്‍ ഉണ്ടാകും.  ​രാജ് പഥിലെ വീഥികളിലൂടെ സൈനിക ശക്തി പ്രകടനമാകും ഉദ്ഘാടന ചടങ്ങിന് ശേഷം ആദ്യം നടക്കുക.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here