റിപ്പബ്ലിക്ക് ദിനത്തില്‍ വികാരാധീനനായി രാഷ്ട്രപതി

ഭാരതത്തിന്റെ 69-ാമത് റിപ്പബ്ലിക്ക് ദിനത്തോടനുബന്ധിച്ച് സൈനിക ബഹുമതിയായ അശോക ചക്രം സമര്‍പ്പിക്കുന്നതിനിടെ വികാരാധീനനായി ഇന്ത്യയുടെ രാഷ്ട്രപതി രാംനാഥ് കോവിന്ദ്. മരണാനന്തര പരമോന്നത സൈനിക ബഹുമതിയായ അശോക ചക്ര പുരസ്‌കാരം കാശ്മീരില്‍ ഭീകരരെ നേരിടുന്നതിനിടയില്‍ വീരമൃത്യു വരിച്ച ജ്യോതി പ്രകാശ് നിരാളയ്ക്ക് വേണ്ടി അദ്ദേഹത്തിന്റെ കുടുംബത്തിന് സമ്മാനിക്കുന്നതിനിടയിലാണ് രാഷ്ട്രപതി വികാരാധീനനായത്. നിരാളയുടെ ഭാര്യ സുഷമാനന്ദയും അമ്മ മാലതി ദേവിയുമാണ് രാഷ്ട്രപതിയുടെ കൈയ്യില്‍ നിന്ന് അശോക ചക്രം സ്വീകരിച്ചത്. അശോക ചക്രം നല്‍കിയ ശേഷം സ്വന്തം ഇരിപ്പിടത്തിലേക്കെത്തിയ രാഷ്ട്രപതിയുടെ കണ്ണുകള്‍ സങ്കടത്താല്‍ നിറഞ്ഞു. തുടര്‍ന്ന് അദ്ദേഹം കണ്ണടയൂരുകയും കണ്ണുകള്‍ തുടയ്ക്കുകയും ചെയ്തു. കഴിഞ്ഞ നവംബറിൽ ഉണ്ടായ ബന്ദിപ്പോറ ഏറ്റുമുട്ടലിലാണ് നിരള വീരമൃത്യുവരിച്ചത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here