കളക്ടര്‍ ബ്രോയ്ക്ക് കാരണം കാണിക്കല്‍ നോട്ടീസ്
January 27, 2017
1 minute Read

കോഴിക്കോട് ജില്ലാ കലക്ടർ എൻ.പ്രശാന്തിന് ചീഫ് സെക്രട്ടറിയുടെ നോട്ടീസ്. സോഷ്യല്‍ മീഡിയയിലൂടെ അപകീർത്തിപ്പെടുത്തിയെന്ന കോഴിക്കോട് എം.പി എം.കെ രാഘവന്റെ പരാതിയിലാണ് നടപടി. എം.പിയും കലക്ടറും തമ്മില്‍ എം.പി ഫണ്ട് ചെലവഴിക്കുന്നതുമായി ബന്ധപ്പെട്ട് വാക് തര്‍ക്കം മുമ്പ് ഉണ്ടായിരുന്നു. അന്ന് നല്‍കിയ പരാതിയിലാണ് ഇപ്പോഴത്തെ നടപടി. 15ദിവസത്തിനകം കാരണം ബോധിപ്പിക്കണം.
കലക്ടര്‍ മാപ്പ് പറയണമെന്ന് എം.പി ആവശ്യപ്പെട്ടപ്പോൾ കുന്നംകുളത്തിെൻറ മാപ്പ് കലക്ടര്‍ തന്റെ ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തിരുന്നു. ഇതേ തുടര്‍ന്ന് എം.പി മുഖ്യമന്ത്രിയുള്‍പ്പെടെയുള്ളവര്‍ക്ക് പരാതി നല്‍കുകയും ചീഫ് സെക്രട്ടറി വിശദീകരണം തേടുകയും ചെയ്തിരുന്നു. അന്ന് പ്രശാന്ത് നല്‍കിയ വിശദീകരണം തൃപ്തികരമല്ലെന്ന് കാണിച്ചാണ് പുതിയ നോട്ടീസ്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement