കേരള സർവകലാശാല ഡിപ്പാർട്ട്‌മെന്റ്‌സ് യൂണിയനിൽ എസ്.എഫ്.ഐ.ക്ക് എതിരില്ലാത്ത വിജയം

കേരള സർവകലാശാല ഡിപ്പാർട്ട്‌മെന്റ്‌സ് യൂണിയൻ തെരഞ്ഞെടുപ്പിൽ എസ്.എഫ്.ഐ.ക്ക് തകർപ്പൻ വിജയം. തെരഞ്ഞെടുപ്പ് നടന്ന മുഴുവൻ സീറ്റിലും എസ്.എഫ്.ഐ. സ്ഥാനാർത്ഥികൾ എതിരില്ലാതെ വിജയിച്ചു.
‘ജനകീയ വിദ്യാഭ്യാസത്തിന് മതനിരപേക്ഷ കലാലയങ്ങൾ’ എന്ന മുദ്രാവാക്യമുയർത്തിയാണ് എസ്.എഫ്.ഐ. തെരഞ്ഞെടുപ്പിനെ നേരിട്ടത്. തുടർച്ചയായ നാലാം തവണയാണ് കേരള സർവകലാശാല ഡിപ്പാർട്ട്‌മെന്റ്‌സ് യൂണിയൻ തെരഞ്ഞെടുപ്പിൽ എസ്.എഫ്.ഐ. സ്ഥാനാർത്ഥികൾ എതിരില്ലാതെ തെരഞ്ഞെടുക്കുന്നത്.
വിജയികൾ : ചെയർമാൻ കെ.എസ്. ഘോഷ് (ഫിലോസഫി) , വൈസ് ചെയർമാൻ ആയിഷ എം. ഷെരീഫ് (ഇസ്ലാമിക ചരിത്രം), ജനറൽ സെക്രട്ടറി അതീഷ് എം. നായർ (ഐ.എം.കെ.), ആർട്‌സ് ക്ലബ്ബ് സെക്രട്ടറി വി. ജജേഷ് (പൊളിറ്റിക്കൽ സയൻസ്), മാഗസിൻ എഡിറ്റർ വി. ദീപ്ചന്ദ് (ജിയോളജി), യൂണിവേഴ്‌സിറ്റി യൂണിയൻ കൗൺസിലേഴ്‌സ് എം. ശ്യാം കുമാർ (പൊളിറ്റിക്കൽ സയൻസ്), എ.എം. അഖിലേഷ് (ഇക്കണോമിക്‌സ്), വനിതാപ്രതിനിധികൾ യു. സ്വിതി രാമൻ (പൊളിറ്റിക്കൽ സയൻസ്), ക്രിസ്റ്റീന ജോൺസൺ (മലയാളം)
ഫാക്കൽറ്റി പ്രതിനിധികൾ സയൻസ് വി. അനുഗിൽ (കെമസ്ട്രി), സോഷ്യൽ സയൻസ് സോണിയ ജോസഫ് (സോഷ്യോളജി), അപ്ലൈഡ് സയൻസ് ആർ. ലക്ഷ്മി (പരിസ്ഥിതി ശാസ്ത്രം), ഓറിയന്റൽ സ്റ്റഡീസ് നിരഞ്ജൻ ആർ. വർമ്മ (ഭാഷാശാസ്ത്രം), ആർട്‌സ് എസ്.പി. അർത്ഥന (എം.സി.ജെ.), മാനേജ്‌മെന്റ് കെ.എം. മിഥുൻ (ഐ.എം.കെ.), നിയമം നിരുൺ, കൊമേഴ്‌സ് ആർ.എൻ. നിരുൺ, എജ്യൂക്കേഷൻ വിപിൻ വിജയൻ.
കേരള സർവകലാശാല ആസ്ഥാനത്ത് വിജയികൾ ആഹ്ലാദ പ്രകടനം നടത്തി. എസ്.എഫ്.ഐ. ജില്ലാ സെക്രട്ടറി പ്രതിൻ സാജ് കൃഷ്ണ, പ്രസിഡന്റ് രാഹിൽ ആർ. നാഥ്, ജില്ലാ കമ്മിറ്റി അംഗങ്ങൾ പി. മനേഷ്, വി.വി. അജേഷ്, കാമ്പസ് കമ്മിറ്റി അംഗങ്ങൾ എസ്. നജീബ്, കെ. സ്റ്റാലിൻ എന്നിവർ അഭിവാദ്യം ചെയ്ത് സംസാരിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here