സ്പോർട്സ് സ്ക്കൂൾ പ്രവേശനം സെലക്ഷൻ ട്രയൽ ഫെബ്രുവരി 15ന്

പട്ടികജാതി വികസന വകുപ്പിനു കീഴിൽ തിരുവനന്തപുരത്ത് വെള്ളായണിയിൽ പ്രവർത്തിച്ചു വരുന്ന ശ്രീ. അയ്യങ്കാളി മെമ്മോറിയൽ ഗവ. മോഡൽ റസിഡൻഷ്യൽ സ്പോർട്സ് സ്ക്കൂളിലേക്ക് പ്രവേശനത്തിനായുള്ള ട്രയൽ ഫെബ്രുവരി 15ന്.
2017-18 വർഷത്തെ 5ആം ക്ലാസ്സിലേയ്ക്കും 10ആം ക്ലാസ്സ് വരെയുള്ള മറ്റ് ക്ലാസ്സുകളിൽ ഒഴിവുള്ള പരിമിതമായ സീറ്റുകളിലേയ്ക്കുമാണ് പ്രവേശനം. എറണാകുളം ജില്ലയിൽ നിന്നുള്ള യോഗ്യരായ പട്ടികജാതി/വർഗ്ഗ വിദ്യാർത്ഥികളെ തെരഞ്ഞെടുക്കുന്നതി നായി ഫെബ്രുവരി 15ന് രാവിലെ 9.30 ന് എറണാകുളം മഹാരാജാസ് കോളേജ് ഗ്രൗണ്ടിൽ വെച്ച് സെലക്ഷൻ ട്രയൽ നടത്തുന്നു.
സെലക്ഷൻ ട്രയലിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്ന പട്ടികജാതി/വർഗ്ഗ വിഭാഗത്തിൽപ്പെട്ട കുട്ടികൾ സ്ക്കൂൾ അധികാരിയിൽ നിന്നുള്ള കത്ത്, ഫോട്ടോ, ജാതി സർട്ടിഫിക്കറ്റ്, ജനന സർട്ടിഫിക്കറ്റ്, സ്പോർട്സ് മെരിറ്റ് സർട്ടിഫിക്കറ്റ് എന്നിവയുടെ പകർപ്പുകൾ സഹിതം ഫെബ്രുവരി 15ന് രാവിലെ 9.30 ന് എറണാകുളം മഹാരാജാസ് കോളേജ് ഗ്രൗണ്ടിൽ എത്തിച്ചേരേണ്ടതാണ്.
5ആം ക്ലാസ്സിലേയ്ക്കും, 6, 7 ക്ലാസ്സുകളിലെ ഒഴിവുള്ള സീറ്റുകളിലേക്കും ഫിസിക്കൽ ടെസ്റ്റ് പ്രകടനത്തിന്റെ അടിസ്ഥാനത്തിലും, 8, 9, 10 ക്ലാസ്സിലേയ്ക്ക് ജില്ലാതല കായിക മത്സരങ്ങളിലെങ്കിലും പങ്കെടുത്ത സർട്ടിഫിക്കറ്റിന്റെയും സ്കിൽ ടെസ്റ്റിന്റെയും അടിസ്ഥാനത്തിലാണ് പ്രവേശനത്തിനായി തെരഞ്ഞെടുക്കുന്നത്. കൂടുതൽ വിവരങ്ങൾ സ്പോർട്സ് ഓഫീസ്സറിൽ നിന്നും ലഭ്യമാണ്.
ഫോൺ : 9746661446
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here