കുടിവെള്ളമില്ലാതെ ജനങ്ങൾ; ആലുവയിൽ ജലമൂറ്റൽ രൂക്ഷം

കുടിക്കാൻ തുള്ളിവെള്ളം പോലുമില്ലാതെ ജനങ്ങൾ നെട്ടോട്ടമോടുമ്പോൾ ആലുവയിൽ ജലമൂറ്റൽ തുടർക്കഥയാവുകയാണ്. ആലുവ നഗരസഭ, ചൂർണിക്കര, കീഴ്മാട് പഞ്ചായത്തുകളിലുമാണ് ജലമൂറ്റം രൂക്ഷമാകുന്നത്.
പെരിയാർ കടന്നുപോകുന്ന സ്ഥലമെങ്കിലും പെരിയാർ വാലി കനാലിൽ വെള്ളമെത്താത്തതിനാൽ ഇവിടങ്ങളിലെ ജലസ്രോതസ്സുകൾ വറ്റി. ജല അതോറിറ്റിയുടെ പൈപ്പ് വെള്ളം മാത്രമാണ് ഇപ്പോൾ ലഭിക്കുന്നത്.
ജലമൂറ്റുന്ന സ്ഥാപനങ്ങളുടെ പ്രവർത്തനം നിരോധിച്ച് കഴിഞ്ഞ ദിവസം നഗരസഭ പ്രമേയമിറക്കിയിരുന്നു. എന്നിട്ടും വെള്ളം ഊറ്റിയെടുക്കുന്നതിൽ കുറവില്ലെന്നാണ് നാട്ടുകാർ പറയുന്നത്.
കൊച്ചിയിലെ വിവിധ ഇടങ്ങളിലേക്ക് വെള്ളം എത്തുന്നത് ആലുവ മേഖലയിൽ നിന്നാണ്. അനധികൃതമായി വെള്ളം കൊണ്ടുപോകുന്ന ടാങ്കറുകൾ നാട്ടുകാർ ചേർന്ന് തടഞ്ഞ് പോലീസിൽ ഏൽപ്പിച്ചിരുന്നു.
ചിത്രം : പ്രതീകാത്മകം
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here