ഫ്‌ളൈറ്റ് മിസ്സാവാതെ ഇരിക്കാൻ വ്യാജ ബോംബ് ഭീഷണിയുമായി ദമ്പതികൾ

ബംഗളൂരുവിൽ നിന്ന് കൊച്ചിയിലേക്ക് യാത്രചെയ്യുകയായിരുന്ന ദമ്പതികളാണ് ഫ്‌ളൈറ്റ് മിസ്സാവാതിരിക്കാൻ വ്യാജ ബോംബ് ഭീഷണിയുമായി രംഗത്തെത്തിയത്.
അർജുൻ നേഹ എന്നിവർ കൊച്ചിയിൽ തങ്ങളുടെ വിവാഹനിശ്ചയത്തിനായി ബംഗലൂരുവിൽ നിന്നും എയർ ഏഷ്യ I51129 എന്ന വിമാനത്തിൽ കൊച്ചിയിലേക്ക് യാത്ര പുറപ്പെടാൻ ഇരിക്കുകയായിരുന്നു. 8.45 നാണ് ഫ്‌ളൈറ്റ്. എന്നാൽ 8 മണിക്ക് ട്രാഫിക് ബ്ലോക്കിൽ കുടുങ്ങിയ ദമ്പതികൾ ശരിയായ സമയത്ത് വിമാനത്താവളത്തിൽ എത്തിച്ചേരാൻ സാധിക്കില്ലെന്ന് അറിഞ്ഞപ്പോഴാണ് വ്യാജ ബോംബ് ഭീഷണി നടത്തിയത്.
ബോംബ് ഭീഷണി മൂലം ഏഴ് മണിക്കൂറാണ് വിമാനം കെംപ്ഗൗഗ അന്താരാഷ്ട്ര വിമാനത്താവളത്തിൽ കിടന്നത്. കള്ളി വെളിച്ചത്തായതോടെ ഇരുവരേയും കസ്റ്റഡിയിൽ എടുത്ത എയർപോർട്ട് സുരക്ഷാ ഉദ്യോഗസ്തർ ഒടുവിൽ വിവാഹ നിശ്യമാണെന്ന് ഇവർ കരഞ്ഞ് പറഞ്ഞത് കൊണ്ട് വെറുതെ വിടുകയായിരുന്നു.
bengaluru based couple send fake bomb alert to airport
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here