ആവേശമായി വിഎസ് അബുദാബിയില്‍

പതിനേഴ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം വി എസ് അച്യുതാനന്ദന്‍ യുഎഇയില്‍ . പ്രവാസി ഭാരതി റേഡിയോ നിലയത്തിന്റെ ഒന്നാം വാര്‍ഷികാഘോഷം വിഎസ് ഉദ്ഘാടനം ചെയ്തു. അബുദാബി നാഷണല്‍ തിയേറ്ററില്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കാന്‍ വിഎസ് എത്തിയത് പതിവ് വേഷത്തില്‍-തൂവെള്ള ജുബ്ബ,മുണ്ട്.അധികമായി കഴുത്തില്‍ ഒരു ചുവന്നഷാള്‍. വിഎസ് എത്തുമ്പോഴേക്കും സദസ് ആവേശത്തിലായി. വേദിയില്‍ എത്തിയ ഉടനെ സ്വതസിദ്ധമായ കൈകൂപ്പല്‍.
പ്രവാസി സമൂഹം കേരളത്തിന് നല്‍കിയ സംഭാവനകള്‍ ഓര്‍മ്മിപ്പിച്ചു കൊണ്ടായിരുന്നു വിഎസിന്റെ സംസാരം. സാമൂഹിക ക്രമം മാറുമ്പോള്‍ മാധ്യമങ്ങള്‍ പലതും തിരസ്‌കരിക്കുകയാണെന്നും വിഎസ് പറഞ്ഞു. വലിയ കൈയടിയോടെയാണ് വിഎസിന്റെ പ്രസംഗത്തെ സദസ് സ്വീകരിച്ചത്.
ലുലു ഗ്രൂപ്പ് എംഡി എം എ യൂസഫലിയുടെ വീട്ടില്‍ വിഎസിന് അത്താഴ വിരുന്നും ഒരുക്കിയിരുന്നു.ചടങ്ങില്‍ തൃത്താല എംഎല്‍എ വി ടി ബല്‍റാം,ഫഌവേഴ്‌സ് ചാനല്‍ എം ഡി ആര്‍ ശ്രീകണ്ഠന്‍ നായര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here