ഓര്‍മ്മകളുടെ തിരുമുറ്റത്ത് ഒഎന്‍വി

ഒഎന്‍വിയുടെ ഓര്‍മ്മകള്‍ക്ക് ഒരാണ്ട് തികയുന്നു. കഴിഞ്ഞ വര്‍ഷം ഇതേ ദിവസമായിരുന്നു മലയാളത്തിന്റെ ഈ കാവ്യശില്‍പം മലയാള മണ്ണിലേക്ക് അലിഞ്ഞ് ചേര്‍ന്നത്. ജീവിതവും, നൊമ്പരവും അതിജീവനവും കാവലാളായി ആ മഹാകവി എഴുതിയ വരികള്‍ നാടകഗാനങ്ങളിലൂടെയും കവിതകളിലൂടെയും ഇന്നും മലയാളി മനസിനെ മഥിച്ചുകൊണ്ടേയിരിക്കുന്നു.
നാടക ഗാനരചനയിലൂടെ രാചനാ ലോകത്ത് വിരാജിച്ച ഒഎന്‍വി ഏഴ് പതിറ്റാണ്ട് നമ്മുടെ സ്വകാര്യ അഹങ്കാരമായി നിലകൊണ്ടു.മലയാള സിനിമാ ലോകവും ആ തൂലികയില്‍ നിന്നുയര്‍ന്ന വരികളെ പാടി നെഞ്ചോട് ചേര്‍ത്തു.
1931 മെയ് 27ന് കൊല്ലം ജില്ലയിലെ ചവറയിലാണ് ഒഎന്‍വി ജനിച്ച്. 1957 ല്‍ എറണാകുളം മഹാരാജാസ് കോളജില്‍ അദ്ധ്യാപകനായി. 1958 മുതല്‍ 25 വര്‍ഷം തിരുവനന്തപുരം യൂനിവേഴ്സിറ്റി കോളജ് ഗവ. ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജ് കോഴിക്കോട്, ഗവ. ബ്രണ്ണന്‍ കോളജ് തലശ്ശേരി, ഗവ. വിമന്‍സ് കോളജ് തിരുവനന്തപുരം എന്നിവിടങ്ങളില്‍ മലയാള വിഭാഗം തലവനായിരുന്നു.
1986 മേയ് 31ന് ഔദ്യോഗിക ജീവിതത്തില്‍നിന്നു വിരമിച്ചശേഷം ഒരു വര്‍ഷം കോഴിക്കോട് സര്‍വകലാശാലയില്‍ വിസിറ്റിങ് പ്രെഫസറായിരുന്നു. 1982 മുതല്‍ 1987 വരെ കേന്ദ്ര സാഹിത്യ അക്കാദമി അംഗമായി. ഇന്നും നികത്തപ്പെടാനാകാത്ത ആ വിടവ് മാത്രമാണ് ഒഎന്‍വി എന്ന മഹാകവിയെ കുറിച്ചുള്ള ഓര്‍മ്മകള്‍ നമ്മെ കൊണ്ടെത്തിക്കുക. എഴുപത് വര്‍ഷത്തെ കാവ്യതപസ്യ സമ്മാനിച്ച ആ തണലിലാണ് ഇന്നും മലയാള കാവ്യലോകം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here