Advertisement

നിയമസഭാ സമ്മേളനം നാളെ

February 22, 2017
Google News 0 minutes Read
niyamasabha

നോട്ട് നിരോധനത്തിന് ശേഷമുള്ള ആദ്യത്തെ നിയമസഭാ ബജറ്റ് സമ്മേളനം നാളെ ആരംഭിക്കും. സാമ്പത്തികമായി പ്രതിസന്ധി നിലനിൽക്കെ ബജറ്റ് തയ്യാറാക്കുന്നത് ധനമന്ത്രി തോമസ് ഐസക്കിന് വെല്ലുവിളി ആയിരിക്കുമെന്നാണ് വിലയിരുത്തൽ.

അതേ സമയം സിപിഎം സിപിഐ വാക്കുതർക്കങ്ങൾക്കും തുറന്ന പോരുകൾക്കുമിടയിൽ നടക്കുന്നു എന്നതിനാൽ ഏറെ സംഭവബഹുലമാകും ഇത്തവണത്തെ സമ്മേളനം. നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ എൽഡിഎഫിന്റെ ഘടകക്ഷിയെങ്കിലും സ്വതന്ത്ര നിലപാടാണ് സിപിഐ കൈക്കൊള്ളുന്നത്.

ഗവർണ്ണറുടെ നയപ്രഖ്യാപനത്തോടെയാണ് സമ്മേളനം ആരംഭിക്കുക. മാർച്ച് 16വരെയാണ് സമ്മേളനം. ഫെബ്രുവരി 27ന് വീണ്ടും ചേരുന്ന സഭയിൽ മൂന്ന് ദിവസം നന്ദി പ്രമേയ ചർച്ച നടക്കും.മാർച്ച് മൂന്നിനാണ് ബജറ്റ്. മാർച്ച് ആറ്മുതൽ എട്ട് വരെ ബജറ്റ് പൊതു ചർച്ച നടക്കും. ഒമ്പതിന് ഉപധനാഭ്യർത്ഥനയിൽ ചർച്ചയും വോട്ടെടുപ്പും നടക്കും. തുടർന്ന് 14നാണ് ധനവിനിയോഗ ബിൽ ചർച്ച.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here