Advertisement

നിയമസഭാ ഇന്ന് വീണ്ടും ചേരും; മുണ്ടക്കൈ-ചൂരൽമല ദുരന്തം സഭയിൽ ഉന്നയിക്കാൻ പ്രതിപക്ഷം

October 14, 2024
Google News 1 minute Read

വാരാന്ത്യ ഇടവേളക്ക് ശേഷം നിയമസഭാ ഇന്ന് വീണ്ടും ചേരും. മുണ്ടക്കൈ – ചൂരൽമല ദുരന്തം സഭയിൽ ഉന്നയിക്കാനാണ് പ്രതിപക്ഷ തീരുമാനം. പ്രദേശത്തെ പുനരധിവാസം വൈകുന്നതും കേന്ദ്ര സഹായം ലഭിക്കാത്തതും സഭ നിർത്തിവച്ച് ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് അടിയന്തര പ്രമേയ നോട്ടീസ് നൽകും. ഈ സഭാ സമ്മേളന കാലയളവിലെ ആദ്യദിവസം നിയമസഭാ ദുരന്തത്തിൽ മരിച്ചവർക്ക് ചരമോപചാരമർപ്പിച്ചിരുന്നു.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയുമായി ബന്ധപ്പെട്ടിട്ടുണ്ടായ വിവാദങ്ങളും ചർച്ചയാവും. ഇതിനുപുറമേ ഗവർണർ സർക്കാർ പോരും, മുഖ്യമന്ത്രിയുടെ മകൾ വീണ വിജയനെ എസ്.എഫ്.ഐ.ഒ ചോദ്യം ചെയ്തതും നിയമസഭയിൽ പ്രതിപക്ഷം ഉന്നയിച്ചേക്കും. വെള്ളിയാഴ്ച ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട അടിയന്തര പ്രമേയ നോട്ടീസ് അനുവദിക്കാത്ത സ്പീക്കറുടെ നടപടിയിലും പ്രതിപക്ഷം പ്രതിഷേധത്തിലാണ്. നാളെ നിയമസഭാ അനിശ്ചിത കാലത്തേക്ക് പിരിയും.

Story Highlights : Kerala Niyamasabha assembly will reconvene today

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here