വൻകിട അഴിമതി പരാതികൾ സ്വീകരിക്കില്ലെന്ന് വിജിലൻസ്
February 22, 2017
0 minutes Read

കേരളത്തിൽ വിജിലൻസ് രാജെന്ന് ഹൈക്കോടതി വിമർശനം ഏറ്റുവാങ്ങിയതിന് തൊട്ടുപിന്നാലെ വൻകിട അഴിമതി പരാതികൾ സ്വീകരിക്കില്ലെന്ന് വിജിലൻസ്. ഇക്കാര്യം വ്യക്തമാക്കി വിജിലൻസ് ഓഫീസിന് മുന്നിൽ നോട്ടീസ് പതിച്ചു. വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസിന്റെ നിർദ്ദേശത്തെ തുടർന്നാണ് നടപടി.
അതേ സമയം രാവിലെ പതിച്ച നോട്ടീസ് ഉച്ചയോടെ നീക്കം ചെയ്തു. മാധ്യമ പ്രവർത്തകർ സ്ഥലത്തെത്തിയതിനെ തുടർന്നായിരുന്നു നോട്ടീസ് നീക്കം ചെയ്തത്.
എന്നാൽ അഴിമതിയ്്ക്ക് വൻകിട ചെറുകിട വ്യത്യാസമില്ലെന്ന് വിജിലൻസിന്റെ നീക്കത്തിനെതിരെ പ്രതിപക്ഷം പ്രതികരിച്ചു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement