ഭരണം നഷ്ടപ്പെട്ടതിന് ശേഷമാണ് പനീർശെൽവം ജയലളിതയുടെ മരണത്തിൽ ദുരൂഹത കണ്ടത്: സ്റ്റാലിൻ

തമിഴ്‌നാട് മുൻ മുഖ്യമന്ത്രി ഒ പനീർശെൽവത്തിനെതിരെ വിമർശനങ്ങളുമായി ഡി.എം.കെ ആക്ടിങ് പ്രസിഡന്റ് എം കെ സ്റ്റാലിൻ. ഇപ്പോൾ ജയലളിതയുടെ മരണത്തിൽ ദുരൂഹത ആരോപിക്കുന്ന പനീർശെൽവം എന്തു കൊണ്ട് മുഖ്യമന്ത്രി യായിരുന്നപ്പോൾ ഇക്കാര്യം അന്വേഷിച്ചില്ലെന്ന് സ്റ്റാലിൻ ചോദിച്ചു.
തമിഴ്‌നാട് നിയമസഭയിൽ വിശ്വാസ വോട്ടെടുപ്പ് നടക്കുമ്പോൾ പനീർശെൽവത്തി നൊപ്പം നിന്നെങ്കിലും ഈ ബന്ധം മുന്നോട്ട് കൊണ്ടുപോകാൻ പാർട്ടിയ്ക്ക് താൽപര്യമില്ലെന്ന് സൂചിപ്പിക്കുന്നതാണ് സ്റ്റാലിന്റെ ചോദ്യം.
പനീർശെൽവത്തിന്റെ ഈ നിലപാടുകൾ ശരിയല്ല. മരണത്തിലെ ദുരൂഹതകളെക്കു റിച്ച് അധികാരം നഷ്ടപ്പെട്ടതിന് ശേഷം മാത്രമാണ് അയാൾ സംസാരിക്കുന്നതെന്നും സ്റ്റാലിൻ കുറ്റപ്പെടുത്തി. ജയലളിതയുടെ പേര് പനീർശെൽവം ഇപ്പോൾ നിലനിൽപ്പിനാ യി ഉപയോഗിക്കുകയാണോ എന്ന സംശയവും സ്റ്റാലിൻ പ്രകടിപ്പിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here