മകളെ പീഡിപ്പിച്ചയാളെ കൊന്ന ശ്യാം സുന്ദർ റെഡ്ഡി പോലീസ് പിടിയിൽ

മകളെ പീഡിപ്പിച്ചയാളെ കൊലപ്പെടുത്തിയ തെലങ്കാന രാഷ്ട്രസമിതി നേതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. മകളെ പീഡിപ്പിച്ച കേസിൽ അറസ്റ്റിലായ രാജേഷ് (32) എന്നയാളെയാണ് തെലങ്കാന രാഷ്ട്രസമിതി നേതാവായ ശ്യാം സുന്ദർ റെഡ്ഡി കൊലപ്പെടുത്തിയത്. പീഡനത്തെ തുടർന്ന് ശ്യാം സുന്ദറിന്റെ മകൾ ആത്മഹത്യ ചെയ്തിരുന്നു.
രാജേഷും സുഹൃത്തും ബാറിൽനിന്ന് മടങ്ങവേ ശ്യാം സുന്ദർ റെഡ്ഡിയും സഹായികളും അവരെ ആക്രമിച്ച് രാജേഷിനെ കൊല്ലുകയായിരുന്നു.
ശ്യാം സുന്ദർ റെഡ്ഡിയുടെ 22 വയസ്സുള്ള മകളെ 2015ൽ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചുവെന്ന് രാജേഷിനെതിരെ കേസ് നിലവിലുണ്ട്. പരാതിയിൽ ഇയാളെ അറസ്റ്റ് ചെയ്തെങ്കിലും ദിവസങ്ങൾക്കുള്ളിൽ ജാമ്യത്തിൽ ഇറങ്ങി.
ഇതിൽ മനംനൊന്ത് റെഡ്ഡിയുടെ മകൾ നാഗാർജ്ജുന സാഗറിൽ ചാടി ആത്മഹത്യ ചെയ്തു. സംഭവത്തിൽ രാജേഷ് ഒരു വർഷം ജയിൽ ശിക്, അനുഭവിക്കുകയും 2016 ൽ പുറത്തിറങ്ങുകയും ചെയ്തിരുന്നു. 10ഓളം ക്രിമിനൽ കേസുകളിൽ പ്രതിയാണ് രാജേഷ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here