ജിയോയെ വെല്ലും കിടിലൻ ഓഫറുകളുമായി ഏയർടെൽ

എയർടെൽ ഉപഭോതാക്കൾക്ക് ഒരു സന്തോഷവാർത്ത. ജിയോയെ നേരിടാൻ കിടിലൻ ഓഫറുകളുമായി എയർടെൽ എത്തുകയാണ്. ഇത്തവണ എയർടെൽ എത്തുന്നത് 145 രൂപയുടെ റീചാർജിങ്ങ് ഓഫറുമായാണ്.
145 രൂപയ്ക്ക് റീചാർജ് ചെയ്താൽ 14 ജിബിയുടെ 3ജി ഡാറ്റ കൂടാതെ എയർടെൽ ടു എയർടെൽ കോളിംങ് സൗജന്യം. ജിയോയുടെ 303 രൂപയ്ക്ക് 30 ജിബിയുടെ 4ജി ഓഫറിനോട് താരതമ്യം ചെയ്യുമ്പോൾ എയർടെൽ പുറത്തിറക്കിയ ഈ പുതിയ ഓഫർ ലാഭകരമാണ്.
145 രൂപയുടെ ഓഫർ കൂടാതെ തന്നെ 345 രൂപയുടെ മറ്റൊരു ഓഫർ് കൂടി എയർടെൽ ഉടൻ പുറത്തിറക്കാനിരിക്കുകയാണ്. ഓഫർ എന്നു മുതൽ പ്രാബല്യത്തിൽ വരുമെന്ന കാര്യം അധികൃതർ വ്യക്തമാക്കിയിട്ടില്ല.
airtel new offer to beat jio
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here