വൈറലായി ‘ഫിയർലെസ് ഗേൾ’ പ്രതിമ

യു.എസിലെ മാൻഹാട്ടനിൽ കുത്താനാഞ്ഞു നിൽക്കുന്ന പ്രശസ്തമായ വെങ്കല കാളയെ ധൈര്യത്തോടെ തുറിച്ചുനോക്കി നിൽക്കുന്ന പെൺകുട്ടി ബുധനാഴ്ച ഏവരിലും കൗതുകമുളവാക്കി. അന്താരാഷ്ട്ര വനിതദിനത്തോടനുബന്ധിച്ചാണ് പെൺകുട്ടിയുടെ ശിൽപം ഇവിടെ സ്ഥാപിച്ചത്. പ്രൈമറി ക്ളാസിൽ പഠിക്കുന്ന പെൺകുട്ടിയുടെ പ്രായമുള്ള ശിൽപമാണ് കാളക്ക് അഭിമുഖമായി സ്ഥാപിച്ചത്. കമ്പനികളിൽ കൂടുതൽ ലിംഗ വൈവിധ്യം നടപ്പാക്കണമെന്നും സാമ്പത്തിക മേഖലയിൽ ജോലിചെയ്യുന്ന സ്ത്രീകൾക്ക് കുറഞ്ഞ വേതനം നൽകുന്ന രീതി നിർത്തലാക്കണമെന്നും ആവശ്യപ്പെട്ട് വാൾസ്ട്രീറ്റിലെ സ്റ്റേറ്റ് സ്ട്രീറ്റ് ഗ്ളോബൽ അഡൈ്വസേഴ്സ് കമ്പനിയാണ് പെൺകുട്ടിയുടെ പ്രതിമ സ്ഥാപിച്ചത്.
girl statue at us manhattan
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here