കൊച്ചിയില്‍ ഇന്ന് ചുംബന സമരം

കഴിഞ്ഞ ദിവസം ഒരുമിച്ച് ഇരുന്നതിന് യുവതീയുവാക്കളെ ശിവസേന അടിച്ചോടിച്ച സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ന് കിസ് ഓഫ് ലൗ പ്രവര്‍ത്തകര്‍ മറൈന്‍ ഡ്രൈവില്‍ കിസ് ഓഫ് ലൗ പ്രവര്‍ത്തകര്‍ ചുംബന സമരം സംഘടിപ്പിക്കും.
അന്താരാഷ്ട്ര വനിതാ ദിനത്തിൽ ശിവസേന എന്ന പേരിലറിയപ്പെടുന്ന ഗുണ്ടാസംഘം മറൈന്‍ഡ്രൈവിലേയ്ക്ക് പ്രകടനം നയിച്ചെത്തിയ ശേഷം അവിടെ ഒരുമിച്ചിരുന്ന യുവതീയുവാക്കളെ ചൂരല്‍ കൊണ്ടടിച്ചോടിക്കുകയും ഉത്തരവാദിത്വപ്പെട്ട പോലീസ് ഉദ്യോഗസ്ഥർ അതു നോക്കിനില്‍ക്കുകയും ചെയ്ത സംഭവത്തില്‍ പ്രതിഷേധിച്ചുകൊണ്ടാണു നാളെ മറൈന്‍ ഡ്രൈവില്‍ കിസ്സ് ഓഫ് ലവ് സംഘടിപ്പിക്കുന്നതെന്നാണ് കിസ് ഓഫ് ലൗ പ്രവര്‍ത്തര്‍ പുറത്തിറക്കിയ പത്രക്കുറിപ്പില്‍ ഉള്ളത്. വൈകിട്ട് നാലുമണിക്കാണ് പരിപാടി.
സമരവേദിയിലേക്ക് സമാന ചിന്താഗതിക്കാരായ എല്ലാവരേയും പ്രവര്‍ത്തര്‍ സ്വാഗതം ചെയ്തിട്ടുണ്ട്. പോലീസ് തടഞ്ഞാലും മുന്നോട്ട് പോകുമെന്ന നിലപാടിലാണ് പ്രവര്‍ത്തകര്‍.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here