പരീക്കറെ തിരികെ നൽകണമെന്ന് കേന്ദ്രത്തോട് ഗോവ ബിജെപി ഘടകം

manohar-parrikar

ഗോവയിൽ ഭരണം ആർക്കെന്ന് ചോദ്യം നിലനിൽക്കുന്ന സാഹചര്യത്തിൽ കേന്ദ്ര പ്രതിരോധ മന്ത്രി പരീക്കറെ മുൻനിർത്തി ചെറുപാർട്ടികളെ കൂടെ നിർത്താൻ ബിജെപി സംസ്ഥാന ഘടകം. പരീക്കറെ തിരിച്ച് കൊണ്ടുവന്ന് മുഖ്യമന്ത്രി ആക്കണമെന്ന പ്രമേയം സംസ്ഥാന ഘടകം പാസാക്കി. കോൺഗ്രസ് ഗോവയിൽ ഈ തെരഞ്ഞെടുപ്പോടെ ഏറ്റവും വലിയ ഒറ്റ കക്ഷിയായതും മുഖ്യമന്ത്രി ലക്ഷ്മികാന്ത് പർസേക്കർ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതുമാണ് ഇങ്ങനെ ഒരു തീരുമാനത്തിന് പിന്നിൽ. ഗോവയിലെ തെരഞ്ഞെടുപ്പ് തന്ത്രങ്ങൾക്ക് ചുക്കാൻ പിടിച്ചത് പരീക്കർ ആയിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top