ആർക്കും ഭൂരിപക്ഷമില്ലാതെ ഗോവ; ഭരണം പിടിക്കാൻ വല എറിഞ്ഞ് ബിജെപിയും കോൺഗ്രസും

ആർക്കും ഭൂരിപക്ഷമില്ലാത്ത ഗോവ പിടിക്കുക എന്നതാണ് ബിജെപിയുടെയും കോൺഗ്രസിന്റെയും ലക്ഷ്യം. അതിനുള്ള നീക്കങ്ങളിലാണ് ഇരു പാർട്ടികളും. പാർട്ടിക്കുള്ളിലെ വടംവലികളിൽപെട്ട് ബിജെപിയ്ക്ക് നഷ്ടമായത് മുഖ്യമന്ത്രിയാ യിരുന്നു ലക്ഷ്മികാന്ത് പർസേക്കറിന്റെയും അഞ്ച് എംഎൽഎമാരുടെയും മണ്ഡലങ്ങ ളാണ്. എങ്കിലും സ്വതന്ത്രരെയും ചെറുപാർട്ടികളെയും ഒരുമിച്ച് നിർത്തി ഭരണം പിടിക്കാനാണ് ഇവരുടെ ശ്രമം. കേന്ദ്ര പ്രതിരോധ മന്ത്രി മനോഹർ പരീക്കറാണ് ബിജെപി ക്യാമ്പിൽ ചർച്ചകൾക്കും കരുനീക്കങ്ങൾക്കും പിന്നിൽ.
ബിജെപിയ്ക്ക് 13 സീറ്റും കോൺഗ്രസിന് 17 സീറ്റുമാണ് ലഭിച്ചത്. ആകെ 40 സീറ്റുകളുള്ള ഗോവ നിയമസഭയിൽ ഇരു പാർട്ടികൾക്കും ഭൂരിപക്ഷം നേടാനായില്ല. 21 സീറ്റുകൾ വേണം ഭരണം പിടിക്കാൻ. ഇവിടെ 4 ചെറു പാർട്ടികളാണ് നിർണ്ണായക മാകുന്നത്. എൻസിപി, എൻജിപി, ഗോവ ഫോർവേഡ് പാർട്ടി, സ്വതന്ത്രൻ എന്നിവർ ആകെ 10 സീറ്റുകൾ നോടിയിട്ടുണ്ട്. ഇവർ ആരെ പിന്തുണയ്ക്കുമെന്നതാണ് ഗോവയിൽ ഭരണ കക്ഷിയെ നിർണ്ണയിക്കുന്നത്.
കോൺഗ്രസിൽ ഗോവയുടെ ചുമതലയുള്ള കെ സി വേണുഗോപാലാണ് ഭരണം നേടാനുള്ള നീക്കങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത്. നാല് പേരുടെ കൂടി പിന്തുണ ലഭിച്ചാൽ കോൺഗ്രസിന് ഗോവ ഭരിക്കാം. എൻസിപിയുടെ ചർച്ചിൽ അലിമാവോയുടെ പിന്തുണ കോൺഗ്രസ് പ്രതീക്ഷിക്കുന്നുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here