സംവിധായകന്‍ ദീപന്‍ അന്തരിച്ചു

മലയാള സംവിധായകന്‍ ദീപന്‍ അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ഇന്ന് രാവിലെയായിരുന്നു അന്ത്യം. വൃക്ക രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.
പുതിയമുഖം, ലീഡര്‍, ഹീറോ. തുടങ്ങി ഏഴുചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്. ജയറാം നായകനായ ചിത്രത്തിന്റെ ഷൂട്ടിംഗിനിടെ രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ഡബ്ബിംഗ് ആർട്ടിസ്‌റ്റ് ആനന്ദവല്ലിയുടെ മകനാണ്. സംസ്‌കാരം നാളെ തിരുവനന്തപുരത്ത് നടക്കും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top