ജൈവ കാർഷികോത്സവം ഏപ്രിൽ ഏഴു മുതൽ 11 വരെ

organic agro fest from april 7 to 11

ജൈവ കാർഷിക മേഖലക്ക് പുത്തനുണർവുമായി ഓർഗാനിക് കേരള ചാരിറ്റബിൾ ട്രസ്റ്റ് സംഘടിപ്പിക്കുന്ന ജൈവ കാർഷികോത്സവം ഏപ്രിൽ ഏഴു മുതൽ 11 വരെ എറണാകുളം രാജേന്ദ്ര മൈതാനിയിൽ നടക്കും. കാർഷികോത്സവം ഏഴിനു വൈകിട്ടു നാലിനു മന്ത്രി വി.എസ്. സുനിൽ കുമാർ ഉദ്ഘാടനം ചെയ്യും.

തുടർന്നു കാലാവസ്ഥാ വ്യതിയാന കാലത്തെ കാർഷിക പ്രതിസന്ധി എങ്ങനെ പരിഹരിക്കാം എന്ന വിഷയത്തിൽ സെമിനാർ. എട്ടു മുതൽ 11 വരെ രാവിലെ 8.30 മുതൽ വൈകിട്ട് ഏഴു വരെ പ്രദർശനവും വിപണനവും. 11നു രണ്ടിനു ജൈവകർഷകരുടെ സംഗമം. ജൈവ ഉൽപന്ന പ്രദർശനം, വിപണനം എന്നിവയോടൊപ്പം കാർഷിക പരിശീലനം. നൂതന ജൈവ കൃഷി രീതികൾ, മണ്ണിന്റെ ജൈവ പോഷണം തുടങ്ങിയവയെക്കുറിച്ചുള്ള ക്ലാസുകൾ, ചർച്ചകൾ എന്നിവ നടക്കും.

ജൈവ വളങ്ങൾ, സൂക്ഷ്മ ജീവാണു വളങ്ങൾ, ജൈവ കീട നിയന്ത്രണ ഉപാധികൾ, ഗൃഹൗഷധികൾ തുടങ്ങിയവയുടെ പ്രദർശനവും വിൽപനയും ഉണ്ടാവും.

organic agro fest from april 7 to 11

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top