50 ദിവസത്തിനുള്ളിൽ 100 കുളങ്ങൾ വൃത്തിയാക്കും

ekm

കുടിവെള്ളക്ഷാമം അനുദിനം രൂക്ഷമാകുന്ന സാഹചര്യത്തിൽ ലഭിക്കുന്ന മഴയും വെള്ളവും കാത്തുസൂക്ഷിക്കുക എന്ന ലക്ഷ്യത്തോടെ എറണാകുളം ജില്ലയിലെ 100 കുളങ്ങൾ അമ്പതു ദിവസത്തിനുള്ളിൽ ബഹുജന പങ്കാളിത്തത്തോടെ വൃത്തിയാ ക്കാൻ തീരുമാനം. ഇതു സംബന്ധിച്ച് ജില്ലാ കളക്ടർ മുഹമ്മദ് വൈ. സഫീറുള്ളയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല ഉദ്യോഗസ്ഥയോഗത്തിലാണ് ഈ തീരുമാനം. ഏപ്രിൽ ഒന്നിന് പരിപാടി ആരംഭിക്കും. അടുത്ത കാലവർഷത്തിനു മുമ്പ് കുളങ്ങൾ വൃത്തിയാക്കും.

പരിപാടിക്ക് യുവജനങ്ങളുടെ പൂർണ പിന്തുണ ജില്ലാ കളക്ടർ അഭ്യർഥിച്ചു. സർക്കാർ ജീവനക്കാർ, യുവജനങ്ങൾ, നാട്ടുകാർ, കോളേജ് എൻ എസ് എസ് യൂണിറ്റുകൾ, നെഹ്‌റുയുവ കേന്ദ്ര, മറ്റ് സന്നദ്ധ സംഘടനകൾ, കുടുംബശ്രീ, തൊഴിലുറപ്പു പദ്ധതിയംഗങ്ങൾ തുടങ്ങിയവയുടെ സഹകരണത്തോടെ പരിപാടി നടപ്പിലാക്കാനാണ് തീരുമാനം. ഓരോ ആഴ്ചയിലും 15 ഓളം കുളങ്ങൾ വൃത്തിയാക്കുക എന്നതാണ് ലക്ഷ്യം.

രാവിലെ മുതൽ വൈകിട്ടു വരെയായിരിക്കും പരിപാടി. ഒരു വോളണ്ടിയർ സംഘം രൂപീകരിച്ച് അതിനു കീഴിലായിരിക്കും പ്രവർത്തനങ്ങൾ. ഇതിനായി കുളങ്ങളുടെ പട്ടിക തയാറാക്കും. വൃത്തിയാക്കുന്ന കുളങ്ങളുടെ സംരക്ഷണ ചുമതല നാട്ടുകാരെത്തന്നെ ഏൽപ്പിക്കും. സ്വകാര്യ, ദേവാലയ കുളങ്ങളും അവരുടെ അനുമതിയോടെ വൃത്തിയാക്കി കൊടുക്കുമെന്നും അധികൃതർ അറിയിച്ചു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top