കൂട്ടമാനഭംഗക്കേസില്‍ സമാജ് വാദി പാര്‍ട്ടി നേതാവ് അറസ്റ്റില്‍

കൂട്ടമാനഭംഗ കേസിൽ പ്രതിയായ യു.പി മുൻ മന്ത്രിയും സമാജ്​വാദി പാർട്ടി നേതാവുമായ ഗായ​​ത്രി പ്രജാപതി അറസ്​റ്റിൽ. ലക്നൗവില്‍ നിന്നാണ് ഗായത്രി പ്രജാപതി അറസ്റ്റിലായത്. യുവതിയെ പീഡിപ്പിക്കുകയും അവരുടെ മകളെ ആക്രമിക്കുകയും ചെയ്​തതിനാണ് ഇയാള്‍ക്കെതിരെ കേസ് എടുത്തത്. ഗായത്രി പ്രജാപതിക്ക്​ പുറമേ മറ്റ്​ ആറ്​ പേർ കൂടി കേസിൽ പ്രതികളാണ്​. ഇതിൽ രണ്ട്​​ പേര്‍ ഇപ്പോള്‍ പോലീസ് കസ്റ്റഡിയിലാണ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top