ബിയോണ്ട് ബോഡേഴ്‌സിന്റെ തെലുങ്ക് പതിപ്പ് റിലീസ് ഏപ്രിൽ ഏഴിന്

beyond boders telugu dubbed version to be released on april 7

1971 ബിയോണ്ട് ബോഡേഴ്‌സ് തെലുങ്ക് ഡബ്ഡ് വേർഷൻ 1971 ഭാരത സരിഹദ്ദു റിലീസ് തിയതി പ്രഖ്യാപിച്ചു. ബിയോണ്ട് ബോഡേഴ്‌സ് ഇറങ്ങുന്ന ദിവസമായ ഏപ്രിൽ 7 നാണ് ഭാരത സരിഹദ്ദുവും ഇറങ്ങുന്നത്.

തെലുങ്ക് പ്രേക്ഷകർക്കിടയിൽ മോഹൻലാൽ ചിത്രമായ ജനതാ ഗാര്യേജിനും, മാന്യം പുലിക്കും ലഭിച്ച സ്വീകാര്യതയാണ് ബിയോണ്ട് ബോഡേഴ്‌സ് തെലുങ്കിൽ ഇറക്കാൻ സംവിധായകൻ മേജർ രവിയെയും, നിർമ്മാതാവ് ഹനീഫ് മുഹമ്മദിനെയും പ്രേരിപ്പിച്ചത്.

1971 ലെ ഇന്ത്യാപാക് യുദ്ധകാലത്ത് നടന്ന യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കി മേജർ രവി ഒരുക്കുന്ന ചിത്രമാണ് ബിയോണ്ട് ബോഡേഴ്‌സ്. ചിത്രം ഇന്ത്യൻ സൈന്യത്തിന്റെ അതിപ്രധാനമായ ടാങ്ക് യുദ്ധത്തെയാണ് പ്രേക്ഷകർക്ക് മുന്നിൽ തുറന്ന് കാണിക്കുന്നത്.
ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ ദ്രുതഗതിയിൽ മുന്നേറുന്നു.

1971 Beyond Borders

Post Production work in progress of 1971 Beyond Borders

Posted by Major Ravi on Friday, March 10, 2017

Beyond borders Telugu dubbed version to be released on April 7

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top