ഉത്തരാഖണ്ഡിൽ ത്രിവേന്ദ്ര സിങ് റാവത്ത് മുഖ്യമന്ത്രി ?

trivendra-singh-rawat

ഉത്തരാഖണ്ഡിൽ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ആരെത്തുമെന്ന കാര്യത്തിൽ ഇപ്പോഴും അനിശ്ചിതത്വം തുടരുകയാണ്. മുൻ ആർ എസ് എസ് പ്രചാരക് കൂടിയായ ത്രിവേന്ദ്ര സിങ് റാവത്ത് മുഖ്യമന്ത്രിയായേക്കുമെന്ന് അഭ്യൂഹങ്ങളുണ്ട്. ബി.ജെ.പി അധ്യക്ഷൻ അമിത് ഷായുമായി അടുത്ത ബന്ധം പുലർത്തുന്ന നേതാവാണ് ത്രിവേന്ദ്ര സിങ് റാവത്ത്.

കോൺഗ്രസിൽ നിന്ന് ചേരിമാറിയെത്തിയ സത്പാൽ മഹാരാജ്, മുതിർന്ന നേതാവ് പ്രകാശ് പന്ത് എന്നിവരുടെ പേരും മുഖ്യമന്ത്രി സ്ഥാനത്തേക്ക് നേരത്തെ പരിഗണിച്ചിരുന്നു. ഢെറാഡൂണിൽ ഇന്ന് ചേരുന്ന ബി ജെ പി നിയമസഭാ കക്ഷി പാർലമെന്ററി പാർട്ടി നേതാവിനെ തെരഞ്ഞെടുക്കും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top