ധനുഷ് ആദ്യമായി മലയാളത്തിലേക്ക്

Dhanush

ധനുഷ് ആദ്യമായി നിർമിക്കുന്ന മലയാള സിനിമയിൽ നായകനാകുന്നത് ടൊവിനോ തോമസ്. മൃത്യുംജയം എന്ന ഷോർട്ട് ഫിലിം സംവിധാനം ചെയ്ത ഡൊമനിക്ക് അരുൺ ഒരുക്കുന്ന ചിത്രമാണ് ധനുഷിന്റെ പ്രൊഡക്ഷൻ കമ്പനിയായ വണ്ടർബാർ മൂവിസ് നിർമ്മിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥ ഇഷ്ടപ്പെട്ടതിനാലാണ് നിർമ്മിക്കാൻ തീരുമാനിച്ചതെന്ന് അടുത്ത വൃത്തങ്ങൾ. മുംബൈയിൽ നിന്നുള്ള പുതുമുഖം നേഹ അയ്യറാണ് ചിത്രത്തിൽ ടൊവിനോയുടെ നായിക. മുമ്പ് മമ്മൂട്ടിയും ദിലീപും പ്രധാന കഥാപാത്രമായി എത്തിയ കമ്മത്ത് ആൻഡ് കമ്മത്ത് എന്ന ചിത്രത്തിൽ ധനുഷ് അതിഥി താരമായി എത്തിയിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top