മലപ്പുറത്ത് ഭൂരിപക്ഷം ഉയരുമെന്ന് മുസ്ലീം ലീഗ്; അത്ഭുതം സംഭവിക്കുമെന്ന് സിപിഐഎം

malappuram

മലപ്പുറത്തെ പാർട്ടികൾ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചതോടെ തെരഞ്ഞെടുപ്പ് ചിത്രം തെളിഞ്ഞു. വെല്ലുവിളികളും വാഗ്വാദങ്ങുമായി സ്ഥാനാർത്ഥികളും രംഗത്തെത്തി. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഇ അഹമ്മദിന് ലഭിച്ചതിനേക്കാൾ കൂടുതൽ വോട്ട് തങ്ങൾക്ക് ഇത്തവണ കിട്ടുമെന്ന് മുസ്ലീം ലീഗ്.

ഇടത് സർക്കാരിന്റെ പത്ത് മാസത്തെ പ്രവർത്തനംകൊണ്ട് മുസ്ലീം ലീഗിന്റെ ഭൂരിപക്ഷം ഉയരുമെന്നും മുസ്ലീം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെപിഎ മജീദ് വ്യക്തമാക്കി. പിണറായി സർക്കാരിന്റെ വിലയിരുത്തൽ കൂടി ആകും ഈ തെരഞ്ഞെടുപ്പെന്നും പോലീസിന്റെ പ്രവർത്തനം ഇടതുപക്ഷത്തിനെതിരായ ജനവികാരം ഉണർത്തുമെന്നും മജീദ് മലപ്പുറത്ത് പറഞ്ഞു.

അതേ സമയം മലപ്പുറത്ത് അത്ഭുതം സംഭവിക്കുമെന്ന് സിപിഐഎം. പുതുമുഖമായതിനാൽ ജയസാധ്യത കുറവാണെന്ന പ്രചാരണത്തിൽ അടിസ്ഥാനമില്ലെന്ന് ഇടത് സ്ഥാനാർത്ഥി എം ബി ഫൈസൽ പറഞ്ഞു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top