Advertisement

തകർന്നടിഞ്ഞ് എൻഡിഎ; പൊളിച്ചടുക്കി കുഞ്ഞാലിക്കുട്ടി

April 17, 2017
0 minutes Read
malappuram NDA
വാർത്തകൾ നോട്ടിഫിക്കേഷൻ ആയി ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ബീഫ് വിതരണവും മുസ്ലീം ലീഗ് എൽഡിഎഫ് സഖ്യ ആരോപണവും ഉന്നയിച്ചിട്ടും മലപ്പുറം ലോക്‌സഭാ മണ്ഡലത്തിൽ പ്രതീക്ഷിച്ച വിജയം നേടാനാകാതെ ബിജെപി. ഉപതെരഞ്ഞെടുപ്പിൽ ഒരു ലക്ഷത്തിലേറെ വോട്ട് നേടുമെന്ന് പ്രഖ്യാപിച്ചാണ് ബിജെപി തെരഞ്ഞെടുപ്പ് പ്രചാരണം തന്നെ ആരംഭിച്ചത്. എന്നാൽ 2014 ലെ 64705 വോട്ട് എന്ന നേട്ടത്തിൽനിന്ന് 958 വോട്ട് മാത്രമാണ് ബിജെപിയ്ക്ക് കൂടുതലായി നേടാനായത്. നിയമസഭാ തെരഞ്ഞെടുപ്പിൽ 73447 വോട്ടുകളും നേടിയ സ്ഥാനത്താണ് മറ്റ് സംസ്ഥാനങ്ങളിൽ മികച്ച വിജയം നേടിയ ബിജെപി മലപ്പുറം ഉപതെരഞ്ഞെടുപ്പിൽ 65662 എന്ന വോട്ടിലേക്ക് താണത്.

വിജയിച്ചാൽ ബീഫ് വിതരണം ചെയ്യുമെന്ന ബിജെപി സ്ഥാനാർത്ഥി ശ്രീ പ്രകാശിന്റെ പ്രസ്താവന തെരഞ്ഞെടുപ്പിൽ വിപരീത ഫലം ഉണ്ടാക്കിയെന്നാണ് വിലയിരുത്തൽ. ഇത് ഉത്തരേന്ത്യയല്ലെന്നും ഇവിടെ ബീഫ് വിതരണത്തിന് ഒരു തടസ്സവുമില്ല, അതുകൊണ്ടു തന്നെ പുതിയതായി ആരും മലപ്പുറത്തേക്ക് ബീഫുമായി വരേണ്ടതില്ല എന്ന് തുടങ്ങി യ പോസ്റ്റുകൾ സോഷ്യൽ മീഡിയയിൽ നിരന്നിരുന്നു.

മാത്രമല്ല, മലപ്പുറത്തെ എം പി ആയിരുന്ന ഇ അഹമ്മദിന്റെ മരണത്തിൽ ബിജെപി പ്രതിസ്ഥാനത്ത് നിന്ന അവസ്ഥയും ഉണ്ടായിരുന്നു. മുതിർന്ന േലാക്‌സഭാ നേതാവും മുൻ കേന്ദ്ര സഹമന്ത്രിയുമായിരുന്ന ഇ അഹമ്മദ് പാർലമെന്റിൽ കുഴഞ്ഞ് വീണിട്ടും അദ്ദേഹം മരിച്ചെന്ന് അറിഞ്ഞിട്ടും പാർലമെന്റ് സമ്മേളനമം നിർത്തി വയ്ക്കാനോ അനുശോചനം അറിയിച്ച് പിരിയാനോ എൻഡിഎ സർക്കാരോ സ്പീക്കറോ തയ്യാറായില്ല. വിഷയം ചർച്ചചെയ്യണമെന്നാവശ്യപ്പെട്ട് പാർലമെന്റിൽ അടിയന്തിര പ്രമേയ നോട്ടീസ് നൽകിയിട്ടും സ്പീക്കർ പരിഗണിക്കാതിരുന്നതും വിവാദമായിരുന്നു. മുഴുവൻ പ്രതിപക്ഷ പാർട്ടികളും ഈ വിഷയത്തിൽ എൻഡിഎ സർക്കാരിനെ പ്രതിസ്ഥാനത്ത് നിർത്തുകയും ചെയ്തുരുന്നു. അതേ ഇ അഹമ്മദ് റെക്കോർഡ് ഭൂരിപക്ഷത്തിൽ ജയിച്ച മണ്ഡലത്തിൽ ബിജെപി തകർന്നടിഞ്ഞെങ്കിൽ അത് സ്വാഭാവികമല്ലാതെ മറ്റെന്ത്….!

അതേ സമയം മലപ്പുറത്തെ വിജയം മത ധ്രുവീകരണത്തിന്റെ തെളിവെന്ന് ഉയർത്തി പാലക്കാട്, തിരുവനന്തപുര പോലെ ബിജെപിയ്ക്ക് സ്വാധീനമുള്ള മണ്ഡലങ്ങളിൽ പ്രചാരണം നടത്തുകയും ഹിന്ദുക്കൾ ഒറ്റക്കെട്ടായി നിൽക്കണമെന്ന് വാദിക്കുകയും ചെയ്താൽ എതിർക്കാൻ യുഡിഎഫിനോ എൽഡിഎഫിനോ ആകുമോ എന്ന ആശങ്കയും ഈ വിജയം മുമ്പോട്ട് വയ്ക്കുന്നു. മുസ്ലീം വിഭാഗങ്ങളെ മുൻനിർത്തിയാണ് യുഡിഎഫും എൽഡിഎഫും മലപ്പുറം പിടിക്കാനൊരുങ്ങുന്നതെന്ന് നേരത്തേ ബിജെപി വാദം ഉന്നയിച്ചിരുന്നു. ഇത് സംസ്ഥാനം നാളെ നേരിട്ടേക്കാവുന്ന മത ധ്രുവീകരണം എന്ന ആശങ്കയിലേക്ക് തന്നെയാണ് എത്തിക്കുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement