ഇന്ത്യൻ വൻമതിലിന്റെ റെക്കോർഡ് തകർത്ത് ചേതേശ്വർ പൂജാര

pujara

ഓസ്‌ട്രേലിയയുമായുള്ള മൂന്നാം ടെസ്റ്റിൽ ചേതേശ്വർ പൂജാരയ്ക്ക് ഇരട്ട സെഞ്ച്വറി നേട്ടം. രാഹുൽ ദ്രാവിഡിന്റെ റെക്കോർഡ് മറികടന്നാണ് പൂജാര നേട്ടം സ്വന്തമാക്കിയത്. ഒരു ഇന്ത്യൻ താരത്തിന്റെ നീളമേറിയ ഇന്നിംഗ്‌സ് എന്ന രാഹുൽ ദ്രാവിഡിന്റെ നേട്ടമാണ് പൂജാര മറികടന്നത്.

മൂന്നാം ടെസ്റ്റിൽ 202 റൺസെടുത്ത പൂജാര ആകെ നേരിട്ടത് 525 പന്തുകളാണ്. ഇതോടെ ടെസ്റ്റ് മത്സരത്തിൽ 500 പന്തുകൾ നേരിടുന്ന ആദ്യ ഇന്ത്യൻ താരമായി പൂജാര മാറി. 2004ൽ പാകിസ്താനെതിരായ മത്സരത്തിൽ ഒരു ഇന്നിംഗ്‌സിൽ 495 പന്താണ് ദ്രാവിഡിന്റെ റെക്കോർഡ്. 270 റൺസാണ് അന്ന് ദ്രാവിഡ് നേടിയത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top