കുണ്ടറയിൽ പീഡനത്തിനിരയായ പെൺകുട്ടിയെ കൊലപ്പെടുത്തിയതാണെന്ന് പിതാവ്

kottiyur rape convicts should surrender within 5 days

കുണ്ടറയിൽ പീഡനത്തിനിരയായ പെൺകുട്ടിയെ കൊലപ്പെടുത്തിയതെന്ന് അച്ഛന്റെ വെളിപ്പെടുത്തൽ. ഒരു കൊല്ലം മുന്പാണ് ഇയാളെ വീട്ടിൽ നിന്ന് ഭാര്യയടക്കമുള്ളവർ പുറത്താക്കിയത്. അച്ഛൻ ഇല്ലാതെ വന്ന ഈ കാലയളവിലാണ് കുട്ടിയെ മുത്തച്ഛൻ പീഡിപ്പിച്ചതെന്ന് ഇയാൾ ആരോപിക്കുന്നു. പ്രതിയായ കുട്ടയുടെ മുത്തച്ഛൻ വിക്ടറിനെ ഇന്ന് വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി. വിക്ടറിനെ ഇന്ന് പോലീസ് സ്റ്റേഷനിൽ ഹാജരാക്കും. പോക്സോ നിയമപ്രകാരമാണ് ഇയാൾക്കെതിരെ കേസ് എടുത്തിരിക്കുന്നത്. കുട്ടിയെ ഒരു കൊല്ലത്തോളം പീഡിപ്പിച്ചതായി പോലീസിനോട് ഇയാൾ സമ്മതിച്ചിരുന്നു. ആത്മഹത്യാ പ്രേരണയ്ക്കും ഇയാൾക്കെതിരെ കേസ് എടുത്തിട്ടുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top