ട്രെയിൻ എഞ്ചിനിൽ തീ; ഗതാഗതം തടസപ്പെട്ടു

fire in train kerala

ചെന്നൈയിൽ നിന്ന് തിരുവനന്തപുരത്തേക്ക് വരികയായിരുന്ന ചെന്നൈ എക്‌സ്പ്രസിൻറെ എൻജിനിൽ നിന്ന് തീ. ചെറുതുരുത്തിക്ക് സമീപം പൈങ്കുളത്തു വെച്ചാണ് എൻജിനിൽ നിന്ന് തീനാളം വരുന്നത് ലോക്കോ പൈലറ്റിൻറെ ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് വടക്കാഞ്ചേരി സ്റ്റേഷന് സമീപം വണ്ടിനിർത്തി. പുലർച്ചെ നാലരയോടെയാണ് സംഭവം.

ഇതേതുടർന്ന് ഷൊർണൂർഎറണാകുളം പാതയിൽ മണിക്കൂറുകളോളം ഗതാഗതം തടസപ്പെട്ടു. യന്ത്രഭാഗം വേർപെട്ട് ട്രാക്കിൽ ഉരസിയതാണ് തീനാളം വരാൻ കാരണമെന്ന് അധികൃതർ അറിയിച്ചു.

fire in train kerala

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top