ഇളയരാജയ്ക്ക് പണത്തോട് ആര്‍ത്തിയാണെന്ന് സഹോദരന്‍

തന്റെ പാട്ട് പാടിയതിന് ഗായകരായ കെഎസ് ചിത്രയ്ക്കും എസ്പിബിയ്ക്കും വക്കീല്‍ നോട്ടീസയച്ച ഇളയരാജയുടെ നടപടിയ്ക്കെതിരെ സഹോദരന്‍ രംഗത്ത്. ഇളയരാജയുടെ സഹോദരനും സംഗീത സംവിധായകനുമായ ഗംഗൈ അമരനാണ് രംഗത്ത് എത്തിയിരിക്കുന്നത്. ഇളയരാജയ്ക്ക് പണത്തോടുള്ള ആര്‍ത്തിയാണ് ഇത് വെളിപ്പെടുത്തുന്നത് എന്നാണ് ഗംഗൈഅമരന്റെ ആക്ഷേപം.

ആരോപറയുന്നത് കേട്ടിട്ടാണ് അദ്ദേഹം ഇങ്ങനെയൊക്കെ ചെയത് കൂട്ടുന്നത്. സംഗീതത്തെ കച്ചവടമാക്കരുത്. തലമുറകള്‍ വീണ്ടും വീണ്ടം സ്വന്തം ഗാനങ്ങള്‍ ആലപിക്കുന്നതില്‍ സന്തോഷിക്കുകയല്ലേ വേണ്ടത്? ആരും പാടരുത് എന്നുള്ളവര്‍ സംഗീതം ഒരുക്കരുത്. ഇങ്ങനെ റോയല്‍റ്റി അവകാശപ്പെടുകയാണെങ്കില്‍ ഗാനരചയിതാവും, ഗായകരും, വാദ്യോപകരണങ്ങള്‍ വായിക്കുന്നവരും എല്ലാം അതിന് അര്‍ഹരാണ്. എം.എസ് വിശ്വനാഥന്റെ ഈണങ്ങളും, ത്യാഗരാജസ്വാമികളുടേയും കീര്‍ത്തനങ്ങളും പലരും പാടുന്നുണ്ട്, പാടിയിട്ടുമുണ്ട് അതൊക്കെ റോയല്‍റ്റി നല്‍കിയിട്ടാണോ എന്നും ഗംഗൈ അമരന്‍ ചോദിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top